ഗവ. യു. പി. എസ്. പാലവിള/അക്ഷരവൃക്ഷം/നമ്മുടെ കടമ

18:56, 18 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Gups palavila (സംവാദം | സംഭാവനകൾ) ('{{BoxTop1 | തലക്കെട്ട്= നമ്മുടെ കടമ <!-- തലക്കെട്ട് -...' താൾ സൃഷ്ടിച്ചിരിക്കുന്നു)
നമ്മുടെ കടമ

ചിത്തിരപുരം എന്ന ഗ്രാമത്തിലെ ദേവകി മെമ്മോറിയൽ ഗവൺമെൻറ് യു. പി.എസ്.സ്കൂളിലാണ് സംഭവം നടക്കുന്നത്. ആ സ്കൂളിലെ ഏഴാം ക്ലാസിലെ ലീഡർ ആയിരുന്നു അശോക്. അശോകിൻെറ പ്രധാന ഉത്തരവാദിത്വം പ്രാർത്ഥന യക്ക് ക്ളാസിലെ എല്ലാ കുട്ടികളും വന്നോ എന്ന് നോക്കേണ്ടതാണ്. എല്ലാവരും പ്രാർതഥനയക്ക് വന്നോ എന്ന് അശോക് നോക്കി അപ്പോൾ അവന് മനസ്സിലായി മുരളി മാത്രം വന്നിട്ടില്ല എന്ന്. അശോക് ക്ളാസിൽ ചെന്ന് മുരളിയോട് ചോദിച്ചു നീ എന്താണ് പ്രാർതഥനയക്ക് വരാത്തത്. മുരളി മറുപടി പറയാൻ തുടങ്ങിയതും രവികുമാർ സാർ ക്ളാസിലേയക്ക് വന്നതും ഒരുമിച്ചായിരുന്നു. രവികുമാർ സാർ പതിവുപോലെ അശോകിനോട് ചോദിച്ചു ഇന്ന് എല്ലാവരും പ്രാർത്ഥനയ്ക്ക് വന്നോ? അശോക് പറഞ്ഞു മുരളി മാത്രം വന്നില്ല. രവികുമാർ സാർ മുരളിയെ വിളിച്ചിട്ട് ചോദിച്ചു നീ എന്തുകൊണ്ടാണ് പ്രാർത്ഥനയക്ക് വരാത്തത്. മുരളി പറഞ്ഞു ഞാൻ ക്ളാസിൽ എത്തിയപ്പോഴേയ്ക്കും കുട്ടികൾ പ്രാർത്ഥനയക്ക് പോയിരുന്നു. ഞാൻ ക്ളാസ് മുറി നോക്കിയപ്പോൾ ചപ്പു ചവറുകൾ ഉണ്ടായിരുന്നു. ഞാൻ ക്ളാസ് മുറി വൃത്തിയാക്കി. ഈ ജോലി ചെയ്യേണ്ടവർ അത് ചെയ്തില്ല അതുകൊണ്ട് ഞാൻ ചെയ്തു. ഞാൻ ചെയ്തത് തെറ്റാണ് എങ്കിൽ സാറിന് എന്നെ ശിക്ഷിയ്ക്കാം. അപ്പോൾ രവികുമാർ സാർ മുരളിയോട് പറഞ്ഞു നീ ചെയ്തത് വളരെ നല്ല കാര്യമാണ് പക്ഷെ സ്കൂൾ നിയമങ്ങൾ അനുസരിക്കേണ്ടതും നമ്മുടെ കടമയാണ്. ഇനി ഇത്തരം സന്ദർഭങ്ങളിൽ അനുവാദം വാങ്ങി ചെയ്യുക. ഗുണപാഠം : നല്ല ഉദ്ദേശത്തോടെ ചെയ്യുന്ന പ്രവർത്തികൾ പ്രശംസാർഹമാണ്.

നേഹ രാജേഷ്.
3 C ഗവ. യു. പി. എസ്. പാലവിള
ATTINGAL ഉപജില്ല
THIRUVANANTHAPURAM
അക്ഷരവൃക്ഷം പദ്ധതി, 2020
കഥ