സാന്താക്രൂസ് എച്ച്.എസ്.എസ്. ഓച്ചൻതുരുത്ത്/അക്ഷരവൃക്ഷം/പുഞ്ചിരി

14:51, 19 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Santacruzhss (സംവാദം | സംഭാവനകൾ) ('{{BoxTop1 | തലക്കെട്ട്=പുഞ്ചിരി       <!-- തലക്കെട്ട് - സ...' താൾ സൃഷ്ടിച്ചിരിക്കുന്നു)
പുഞ്ചിരി      

പുഞ്ചിരിച്ചിടും അമ്പിളിയെപ്പോലെ നിൻ
പുഞ്ചിരിക്കെത്ര നൈർമ്മല്യം
പുഞ്ചിരിയാകും നിലാവിൻ വെണ്മപോൽ നിൻ
പുഞ്ചിരിയെത്ര സുന്ദരം
പുഞ്ചിരിതഞ്ചും നിൻ തൂമുഖം
പുഞ്ചവയൽപോൽ നയനമോഹനം
പുഞ്ചിരിതൻ ചാന്ദ്രശോഭ
പുഞ്ചിരിപ്പൂക്കൾ വിടർത്തിടുന്നു
പുഞ്ചിരിതൻ തേനൂറും നിന്മുഖദർശനം
പുഞ്ചിരിയാകും കുളിർമ്മയേകുന്നു
 

വിവിയ ജോൺസൺ
9 B സാന്താക്രൂസ് എച്ച്.എസ്.എസ്. ഓച്ചൻതുരുത്ത്
വൈപ്പിൻ ഉപജില്ല
എറണാകുളം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത