എം.ജെ.വി.എച്ച്.എസ്സ്.എസ്സ്. വില്യാപ്പള്ളി/അക്ഷരവൃക്ഷം/പടനയിച്ചു ഭയമകറ്റി ഞങ്ങൾ വരുന്നേ

23:25, 16 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Maheshan (സംവാദം | സംഭാവനകൾ) (അക്ഷരവ‍ൃക്ഷം)
പടനയിച്ചു ഭയമകറ്റി ഞങ്ങൾ വരുന്നേ


പട നയിച്ചു ഭയമകറ്റി ഞങ്ങൾ വരുന്നേ
നാടു നീളെ കൊല നടത്തും
മാരിയെ തടുത്തിടാൻ
മാരിയെ തടുത്തിടാൻ

           ഭയപ്പെടില്ല നാം
           പേടിച്ചോടുക്കില്ല നാം
           കരുതലുള്ള കേരളം
            കരുത്തു കാട്ടിടും

തുടർച്ചയായി തുടർച്ചയായി
കൈകൾ രണ്ടും കൈകിടും
കൊറോണ എന്ന ഭീകരനെ
തുടച്ചു ഞങ്ങൾ നീക്കിടും
പദവിയും പ്രദാവവും
പാരിൽ എന്തു നൽകിടും
മാന്യഹ്രദയമുള്ള നല്ല
മനവാനായി മാറിടു
             ഭയപ്പെടില്ല നാം
              പേടിച്ചോടുക്കില്ല നാം
               കരുതലുള്ള കേരളം
                കരുത്തു കാട്ടിടും
 
കരുതലോടെ ലോക്കഡൗണിന്റെ
നിയമമെല്ലാം നോക്കിടാം
പൊതുവിടങ്ങളിൽ പെരുത്തു
സൂക്ഷ്മത പാലിച്ചിടാം
തുമ്മലിൽ ചുമക്കലിൽ
തൂവാലയാൽ മറച്ചിടാം
പിന്നെയെന്നു ചേർന്നിരിക്കാൻ
ഇന്നകന്നിരുന്നിടം

          ഭയപ്പെടില്ല നാം
           പേടിച്ചോടുക്കില്ല നാം
            കരുതലുള്ള കേരളം
             കരുത്തു കാട്ടിടും

മധുരാദിനം തിരികയെത്തി
ലോകമാകെ ശാന്ദി വരാൻ
മനസ്സുരുകി പ്രാർത്ഥനയിൽ
കൂട്ടുകാരെ മുഴുകിടാം
കൂട്ടുകാരെ മുഴുകിടാം
കൂട്ടുകാരെ മുഴുകിടാം
 

Riya Fathima
8 K എം.ജെ.വി.എച്ച്.എസ്സ്.എസ്സ്. വില്യാപ്പള്ളി
തോടന്നൂർ ഉപജില്ല
കോഴിക്കോട്
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത