എൽ.എം.എസ്.എച്ച്.എസ് വട്ടപ്പാറ/അക്ഷരവൃക്ഷം/ഞാൻ കണ്ട കാഴ്ച്ച

ഞാൻ കണ്ട കാഴ്ച്ച

പാടവരമ്പത്ത് നിൽക്കവെ ‍ഞാനൊന്ന്
വാടാത്ത പൂക്കളെ കണ്ടു നിന്നു
ശലഭങ്ങളേറെയും അവിടെ വന്നങ്ങനെ
പൂക്കളിൽ തേൻ നുകർന്നു നിന്നു
പിന്നെയും പിന്നെയും പൂമ്പാറ്റകൾ വന്ന്
മധു നുകർന്നിട്ടങ്ങ് പാറിപ്പോയി
             
ശലഭങ്ങളേറയും വന്നിട്ടവിടെ
വാടിയുണങ്ങിയ മുല്ല തൻ ചുണ്ടത്ത്
ഒറ്റ ശലഭം പോലും തലോടിയില്ല
കണ്ടു വിഷമിച്ച തേനീച്ചകളത്രേം
വാടിയ മുല്ലയിൽ മധു നുകർന്നു
പൂവിന്റെ ചുണ്ടിൽ മധു വിടർന്നു
      
  

സോന എസ് ആർ
9 ബി L.M.S.H.S.S..വട്ടപ്പാറ.
നെടുമങ്ങാട് ഉപജില്ല
തിര‍ുവനന്തപ‍ുരം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Sheelukumards തീയ്യതി: 17/ 04/ 2020 >> രചനാവിഭാഗം - കവിത