ഗവ.ബ്രണ്ണൻ എച്ച് .എസ്.എസ്.തലശ്ശേരി/അക്ഷരവൃക്ഷം/പ്രതിരോധം

Schoolwiki സംരംഭത്തിൽ നിന്ന്
10:28, 19 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 14004 (സംവാദം | സംഭാവനകൾ) ('{{BoxTop1 | തലക്കെട്ട്=പ്രതിരോധം <!-- തലക്കെട്ട് - സ...' താൾ സൃഷ്ടിച്ചിരിക്കുന്നു)
പ്രതിരോധം

കഴിഞ്ഞുപോയ കാലങ്ങളെല്ലാം
നമുക്ക് അതിജീവനത്തിന്റേതായിരുന്നു
പ്രതിരോധിച്ചു നമ്മൾ മനുഷ്യർ
എല്ലാം ഒറ്റക്കെട്ടായി പ്രതിരോധിച്ചു
പറയാതെ വന്ന ഒരു മഹാമാരി
നിപ എന്ന മഹാമാരി
തുടച്ചുമാറ്റി നമ്മൾ മനുഷ്യർ
പിന്നീട് വന്നൊരു പ്രളയ ദുരന്തം
മനുഷ്യൻ മനുഷ്യനെ തിരിച്ചറിഞ്ഞ കാലം
ഞാൻ എന്ന വാക്കിനെ
നമ്മൾ എന്ന് തിരുത്തികുറിച്ച കാലം
പ്രതിരോധിച്ചു അതിനെയും നമ്മൾ
ഒന്നിച്ചു ഒരു മനസ്സോടെ പ്രതിരോധിച്ചു
വീണ്ടും ഇതാ വന്നെത്തി
കൊറോണ എന്ന മഹാമാരി
വുഹാനിൽ നിന്ന് എത്തിയ മഹാദുരന്തം
ഇതിനെയും പ്രതിരോധിക്കാം നമുക്ക്
കൂടെയുണ്ടല്ലോ നമ്മുടെ മാലാഖമാരും മുഖ്യമന്ത്രിയും
മാതൃകയായ് മാതൃകയായ് നമ്മുടെ കൊച്ചു കേരളം
ലോകത്തിനാകെ മാതൃകയായി നെഞ്ചുവിരിച്ച്
 ഇരിക്കാം നമുക്ക്……………………..

അലയ്ന.കെ.കെ
7 A ഗവ.ബ്രണ്ണൻ എച്ച് .എസ്.എസ്.തലശ്ശേരി
തലശ്ശേരി സൗത്ത് ഉപജില്ല
കണ്ണൂർ
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത