ഗവ.ബ്രണ്ണൻ എച്ച് .എസ്.എസ്.തലശ്ശേരി/അക്ഷരവൃക്ഷം/പ്രതിരോധം

Schoolwiki സംരംഭത്തിൽ നിന്ന്
പ്രതിരോധം

കഴിഞ്ഞുപോയ കാലങ്ങളെല്ലാം
നമുക്ക് അതിജീവനത്തിന്റേതായിരുന്നു
പ്രതിരോധിച്ചു നമ്മൾ മനുഷ്യർ
എല്ലാം ഒറ്റക്കെട്ടായി പ്രതിരോധിച്ചു
പറയാതെ വന്ന ഒരു മഹാമാരി
നിപ എന്ന മഹാമാരി
തുടച്ചുമാറ്റി നമ്മൾ മനുഷ്യർ
പിന്നീട് വന്നൊരു പ്രളയ ദുരന്തം
മനുഷ്യൻ മനുഷ്യനെ തിരിച്ചറിഞ്ഞ കാലം
ഞാൻ എന്ന വാക്കിനെ
നമ്മൾ എന്ന് തിരുത്തികുറിച്ച കാലം
പ്രതിരോധിച്ചു അതിനെയും നമ്മൾ
ഒന്നിച്ചു ഒരു മനസ്സോടെ പ്രതിരോധിച്ചു
വീണ്ടും ഇതാ വന്നെത്തി
കൊറോണ എന്ന മഹാമാരി
വുഹാനിൽ നിന്ന് എത്തിയ മഹാദുരന്തം
ഇതിനെയും പ്രതിരോധിക്കാം നമുക്ക്
കൂടെയുണ്ടല്ലോ നമ്മുടെ മാലാഖമാരും മുഖ്യമന്ത്രിയും
മാതൃകയായ് മാതൃകയായ് നമ്മുടെ കൊച്ചു കേരളം
ലോകത്തിനാകെ മാതൃകയായി നെഞ്ചുവിരിച്ച്
 ഇരിക്കാം നമുക്ക്……………………..

അലയ്ന.കെ.കെ
7 A ഗവ.ബ്രണ്ണൻ എച്ച് .എസ്.എസ്.തലശ്ശേരി
തലശ്ശേരി സൗത്ത് ഉപജില്ല
കണ്ണൂർ
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - MT_1260 തീയ്യതി: 19/ 04/ 2020 >> രചനാവിഭാഗം - കവിത