എ.എൽ.പി.എസ് തൊടികപ്പുലം/അക്ഷരവൃക്ഷം/ഒഴിവുകാലം (കഥ)

12:16, 19 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 48537 (സംവാദം | സംഭാവനകൾ) (' {{BoxTop1 | തലക്കെട്ട്=ഒഴിവുകാലം <!-- തലക്കെട്ട് - സ...' താൾ സൃഷ്ടിച്ചിരിക്കുന്നു)
ഒഴിവുകാലം

രാമുവും രാജുവും അടുത്ത കൂട്ടുകാരാണ്.കൂടാതെ തൊട്ടടുത്ത അയൽവാസികളുമാണ്.രാമു അനുസരണയുള്ള മിടുക്കനായ ഒരു കുട്ടിയാണ്. എന്നാൽ രാജുവാകട്ടെ അൽപം അനുസരണക്കേട് കാട്ടുന്ന കൂട്ടത്തിലാണ്.

കൊറോണ കാരണം വീട്ടിലിരിപ്പ് രാമുവിനെ ഒരു പാട് വിഷമത്തിലാക്കിയിരിക്കുകയാണ്.കൂടാതെ വാർഷിക പരീക്ഷ വേണ്ടാന്ന് വെച്ചതും അവന് തെല്ല് വിഷമത്തിലാക്കിയിട്ടുണ്ട്. അവൻ എപ്പോഴും ഈ സങ്കടങ്ങൾ അവന്റെ അമ്മയോട് പറഞ്ഞ് കൊണ്ടിരിക്കും.

അപ്പോൾ അവന്റെ അമ്മ അവനെ സമാധാനിപ്പിക്കും: മോനേ... നമ്മുടെ ആരോഗ്യം സംരക്ഷിക്കാൻ വേണ്ടിയല്ലെ വീട്ടിലിരിക്കേണ്ടി വന്നതും പരീക്ഷ വേണ്ടാന്ന് വെച്ചതും, മോൻ ഈ ഒഴിവുകാലം നല്ല രീതിയിൽ ഉപയോഗപ്പെടുത്തൂ.... അവൻ അമ്മയുടെ വാക്കുകൾ അനുസരിച്ച് പാഠഭാഗങ്ങൾ വായിച്ചും, അമ്മയെ സഹായിച്ചും അവന്റെ ഒഴിവു സമയം ചിലവഴിച്ചു.കൂടാതെ അവന്റെ വീടിനു ചുറ്റുമുള്ള പരിസരം വൃത്തിയാക്കാനും മറന്നില്ല. വെള്ളം കെട്ടി കിടക്കാൻ സാധ്യതയുള്ള പ്ലാസ്റ്റിക്ക്, ചിരട്ട പോലുള്ളവയെല്ലാം പെറുക്കി വൃത്തിയാക്കി.

എന്നാൽ രാജു ആകട്ടെ അവന്റെ ഒഴിവു സമയം മുഴുവൻ ടി.വി യിലും, മൊബൈലിലും, ആവശ്യമില്ലാത്ത ഉറക്കിലും കഴിച്ചുകൂട്ടി.രാജുവും അവന്റെ വീട്ട്കാരും അവരുടെ വീട്ടിലിരിപ്പ് വീടിനകത്ത് മാത്രം ഒതുക്കുകയും, പരിസര ശുചീകരണങ്ങളൊക്കെത്തന്നെ മറക്കുകയും ചെയ്തു.

അങ്ങനെ വേനൽമഴ എത്തി.മുറ്റവും തൊടിയും എല്ലാം വേനൽമഴയിൽ നനഞ്ഞ് കുതിർന്നു. വെള്ളം കെട്ടി നിൽക്കാൻ പറ്റുന്നിടത്തെല്ലാം മഴവെള്ളം നിറഞ്ഞുനിന്നു.അങ്ങനെ രാജുവിന്റെ വീടിന്റെ മുറ്റത്തും, തൊടിയിലും വെള്ളം കെട്ടി നിൽക്കാൻ പറ്റുന്നിടത്തെല്ലാം മഴവെള്ളം കെട്ടിക്കിടന്നു.

വൈകാതെ ഒരു ദിവസം രാമുവിന്റെ അമ്മ രാമുവിനോട് പറഞ്ഞു: മോനേ രാജുവിന്റെ വീട്ടിലെല്ലാവർക്കും പനിയാണത്രെ! അമ്മയൊന്ന് അവിടം വരെ പോയി അവരുടെ വിശേഷങ്ങൾ അന്വോഷിച്ച് വരാം... ഇതു കേട്ടപ്പോൾ രാമുവിന് വളരെ വിഷമവും, ഭയവുമായി. അവൻ അമ്മയോട് പറഞ്ഞു: അമ്മേ അവർക്ക് കൊറോണയെങ്ങാനും പിടിപെട്ടോ.... ഇനി എന്താ ചെയ്യുക. എനിക്ക് എന്റെ കൂട്ടുകാരനെ ഇനി കാണാൻ പറ്റില്ലേ.... രാമുവിന്റെ വിഷമം കണ്ടപ്പോൾ അമ്മക്ക് സങ്കടമായി, അപ്പോൾ അമ്മ അവനോട് പാഞ്ഞു: മോനേ അവർക്ക് കൊറോണയൊന്നുമല്ല പിടിപെട്ടിട്ടുള്ളത്, ഒരു തരം കൊതുക് പരത്തുന്ന അസുഖം കാരണമാണ് പനി വന്നത്. അത് പെട്ടെന്ന് സുഖമായിക്കൊള്ളും, മോനവർക്ക് വേണ്ടി പ്രാർത്ഥിച്ചോളൂ.... അമ്മ ഇത്രയും പറഞ്ഞത് കേട്ടപ്പോളാണ് രാമുവിന് സമാധാനമായത്. അപ്പോളവൻ ഓർത്തു, താനും തന്റെ കുടുംബവും കൊതുക് കാരണമുള്ള ഈ അസുഖത്തിൽ നിന്ന് രക്ഷപ്പെട്ടത് തന്റെ വീടിന് ചുറ്റുമുള്ള പരിസരം വൃത്തിയാക്കിയത് കൊണ്ടാണല്ലോ..... തുടർന്നും ഇനിയുള്ള ഒഴിവു ദിവസങ്ങൾ നല്ല പ്രവൃ,ത്തികൾ ചെയ്യാൻ മാറ്റിവെക്കണം.അത് തീർച്ചയായും എല്ലാവർക്കും ഗുണം ചെയ്യുന്നതാരിക്കും...