നമുക്കു നേടാം രോഗപ്രതിരോധം
നമ്മൾ തന്നെ ശീലിച്ചാൽ
കൈകൾ കഴുകാം ഇടയ്ക്കിടെ
ദിനചര്യകൾ പാലിക്കാം
വ്യക്തി ശുചിത്വം ശീലമാക്കാം
ആരോഗ്യശീലവും മടിയാതെ
ഒപ്പം പരിസരം വൃത്തിയാക്കാം
മറക്കല്ലേ കൂട്ടരേ മറക്കരുതൊരിക്കലും
രോഗം പരത്തും വിരുതന്മാർ
ചുറ്റും ഒളിഞ്ഞിരിപ്പുണ്ടേ
നമുക്കു തീർക്കാം പ്രതിരോധം
കെട്ടുകെട്ടിക്കാം തുരത്താം അവയെ
ഇനി നിങ്ങൾക്കിവിടെ സ്ഥാനമില്ല
ഞങ്ങൾ ഒറ്റക്കെട്ടാണേ
ഞങ്ങളെ ഭയപ്പെടുത്താൻ നോക്കേണ്ടാ
ഞങ്ങൾ ഒറ്റക്കെട്ടാണേ