എ. കുഞ്ഞിരാമൻ അടിയോടി സ്മാരക ജി.വി.എച്ച്.എസ്.എസ്. പയ്യന്നൂർ/അക്ഷരവൃക്ഷം/ഒരു അമ്മയുടെ ത്യാഗം

ഒരു അമ്മയുടെ ത്യാഗം
സകലതിന്റെയും അമ്മയായ പ്രകൃതി ഇന്ന് ഏറ്റവും വലിയ വിപത്ത് നേരിടുകയാണ്. നശീകരണവും ചൂഷണവും നടത്തിക്കൊണ്ടിരിക്കുന്നത് മനുഷ്യൻ മാത്രമാണ് എന്നതാണ് സങ്കടം. പ്രകൃതിയുടെ ഒരു കണ്ണി മാത്രമാണ് താൻ എന്ന് മനുഷ്യൻ തിരിച്ചറിയുന്നില്ല. മറ്റെല്ലാ ജീവജാലങ്ങളും ഉണ്ടെങ്കിൽ മാത്രമെ പ്രകൃതി നിലനിൽക്കുകയുള്ളു .അതോടൊപ്പം തന്റെ നിലനിലി‍പും സാധിക്കുകയുള്ളു എന്ന് മനുഷ്യറ്‍ എപ്പോഴാണ് മനസ്സിലാക്കുക?

മണ്ണ്, ജലം,വായു,സസ്യങ്ങൾ,ജന്തുക്കൾ, എല്ലാമടങ്ങിയതാണ് പ്രകൃതി. ഇവയെയെല്ലാം സംരക്ഷിക്കേണ്ടത് നമ്മുടെ കടമയാണ്. പക്ഷെ നാം ഇവയെ നശിപ്പിക്കുകയോ മലിനമാക്കുകയോ ;ചൂഷണം ചെയ്യുകയോ ആണ്. മനുഷ്യൻ ജീവിക്കണമെങ്കിൽ മേൽപ്പറഞ്ഞവയെ എല്ലാം നാം ജീവിപ്പിക്കുക കൂടി വേണം. കാരണം പുഴകളും ജലാശയങ്ങളും മലിനമാക്കൽ, വനനശീകരണം എന്നിവയെല്ലാം വർധിച്ചു വരുന്ന ഇക്കാലത്ത് മറിച്ചു ചിന്തിക്കുവാനും പ്രവർത്തിക്കുവാനും നാം തന്നെ മുന്നിട്ട് ഇറങ്ങണം.

വായു വെള്ളം മണ്ണ് തുടങ്ങിയവ മലിനമാകുമ്പോൾ നമ്മുടെ ആരോഗ്യവും അപകടത്തിലാവം. പലതരം രോഗങ്ങൾ നമ്മെ പിടികൂടും . ഒരു നല്ല് പ്രക‍തി നിലനിന്നാൽ മാത്രമെ മനുഷ്യജീവന് നിലനില്പ് ഉള്ളു എന്ന് മനസ്സിലാക്കി ,പ്രകൃതി നമ്മുടെ അമ്മയാണ് എന്ന് മനസ്സിലാക്കി പരിപാലിക്കാനും സംരക്ഷിക്കാനും നമെല്ലാവരും തയ്യാറാകണം.ഇല്ലെങ്കിൽ പ്രകൃതിക്കൊപ്പം മനുഷ്യ ജീവിതവും തളരുകയും നാശത്തിലേക്ക് നീങ്ങുകയും ചെയ്യും. അതുകൊണ്ട് പ്രകൃതി സംരകഷമത്തിനായി നമുക്കൊരുമിച്ചു പ്രവർത്തിക്കാം
മുഹമ്മ്ദ് ഷംഷീർ ഇസ്മായീൽ
9B AKASGVHSS PAYYANUR
PAYYANUR ഉപജില്ല
KANNUR
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം