06:08, 19 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Tinta(സംവാദം | സംഭാവനകൾ)('{{BoxTop1 | തലക്കെട്ട്=സ്നേഹമന്ത്രം <!-- തലക്കെട്ട...' താൾ സൃഷ്ടിച്ചിരിക്കുന്നു)
മനുഷ്യൻ അതിരുകൾ തീർത്തു
കരിങ്കല്ലുകൾ പാകി
അതിരറ്റ് സന്തോഷിച്ച്
സ്വന്തം അതിരുകൾ ഉറപ്പിച്ചു
നദികൾ ചിരിച്ചൊഴുകി
പറവകൾ പാറി പറന്നു
പൂക്കൾ ചിരിച്ചു
തുമ്പികൾ ചിറകുവിരിച്ചു
മനസ്സിന്റെ അതിരുകളിൽ
സ്വയം ചുരുങ്ങി
സ്വപ്ന സൗധങ്ങളിൽ
സുന്ദര സ്വപ്നങ്ങളിൽ
സ്വയം മറന്നുറങ്ങി
അതിരില്ല ലോകത്തുനിന്ന്
നിമിഷങ്ങൾക്കുള്ളിൽ
വൈറസിന്റെ രൂപത്തിൽ
മരണം മനുഷ്യനെ തേടിയെത്തി
സ്വന്തമാക്കിയത് ഒന്നും
ശാശ്വതമല്ല എന്ന്
അറിഞ്ഞ നിമിഷത്തിൽ
സ്നേഹത്തിൻ ആ
മന്ത്രണം കരുതലായി