രാമകൃഷ്ണ.എച്ച് .എസ്.ഒളവിലം/അക്ഷരവൃക്ഷം/കാലം - ഒരു തിരിഞ്ഞു നോട്ടം

17:34, 17 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 14061 (സംവാദം | സംഭാവനകൾ) (kavitha)
കാലം - ഒരു തിരിഞ്ഞു നോട്ടം

ഓർക്കാ പുറത്തിറങ്ങി വന്നൊരാ......
  മഹാമാരി ചുറ്റിലും പെയ്തിറങ്ങി.....
   ലോകമേ നിശ്ചയം നിൻ പിടിയിൽ
    കീറി മുറിഞ്ഞിടും ചിത്തമണെവിടേയും...
    തിരക്കേറും നഗര വീഥിയും....
    ചരിത്രമുറങ്ങുന്ന അമ്മയാം ഭൂമിയേ...
തൊട്ടു തലോടുന്ന പഞ്ചഭൂതങ്ങളും...
     നൈർമല്യം തുളുമ്പും നാട്ടുപാതയും....
     ആർത്തുല്ലസിക്കും മൈതാനങ്ങളും...
     ഇമ്പമേറും ആൽത്തറയും....
ഇനി ഏത്ര അകലെ?
      നമ്മുടെ അടിത്തറയാം ജനനിയെ...
       കാർന്നു തിന്നീടുമീ കൊടും...
       ഭീകരനിൽ നിന്നും ഓടി ഒളിക്കുന്നു...
       നാം ഉൾപ്പടെയുള്ള സസ്തനികൾ........
       ദിനങ്ങൾ തോറും വ്യാപിക്കുമീ.....
       മഹാവ്യാധിയെ പിടിച്ചു കെട്ടാൻ....
       നിൽപ്പു നമ്മുടെ പെരും പടയാളികൾ......
       ഓർക്കാതിരിക്കരുത് പ്രകൃതിയാം അമ്മ..
       സൃഷ്ട്ടിച്ച ഈ ഓരോ കരങ്ങളെ....
       മറക്കാതിരിക്കാം ഈ വേനൽ...
       ചൂടിലും പൊരുതുമി പടയാളികളെ.........
       ആഗ്രഹങ്ങളും സ്വപ്നനങ്ങളും പൊളിഞ്ഞു പോയ ഓരോ..
      ഇതളുകൾക്കും നേരം നമുക്ക് നിത്യ ശാന്തി.....
     ചിലവാക്കാൻ ഇല്ലാത്ത സമയത്തെ പോലും...
     കവർന്നെടുക്കുന്ന ഈ മാരിയെ......
     ദൂരീകരിക്കാൻ കൈ കോർത്തിടാം.....
     പ്രാർത്ഥിക്കാം നമുക്ക് ഈ ലോകനന്മയ്ക്കായ്...
     ഉണരാം നല്ലൊരു പ്രഭാതത്തിൽ.....
     കൂട്ടായി മൊഴിയാം.....
  ലോകാ സമസ്താ സുഖിനോ ഭവന്തു...
 

നിരഞ്ജന കെ
10.A രാമകൃഷ്ണ ഹൈ സ്കൂൾ ഒളവിലം
ചൊക്ലി ഉപജില്ല
കണ്ണൂർ
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത