പട്ടാനൂർ യു പി എസ്‍‍/അക്ഷരവൃക്ഷം/ജീവിത പൂക്കൾ

23:02, 18 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Prajishakomath (സംവാദം | സംഭാവനകൾ) ('{{BoxTop1 | തലക്കെട്ട്= ജീവിത പൂക്കൾ <!-- തലക്കെട്ട്...' താൾ സൃഷ്ടിച്ചിരിക്കുന്നു)
ജീവിത പൂക്കൾ

പ്രിയപ്പെട്ട ചീരയ്ക്ക്‌ നിനക്ക് സുഖമല്ലേ എനിക്ക് നിനെയൊന്ന് കാണാൻ തോന്നുന്നു. മൂന്നു വർഷമായില്ലേ പിരിഞ്ഞിട്ട് . ചീര എന്നു വിളിക്കുമ്പോൾ ദേഷ്യം തോന്നരുത് ശ്രീധരാ കാരണം എനിക്ക്‌ അങ്ങനെ വിളിക്കാനാണി ഷ്ടം അതൊക്കെ ഒരോർമയായി മാറി. നിന്റെയൊപ്പം കളിക്കുമ്പോൾ എന്നിലുണ്ടാവുന്ന ഉന്മേഷം ചോർന്നുപോയി അമ്മയ്ക്ക് ഇടയ്ക്കേ ജോലി ഉണ്ടാകാറുള്ളൂ നഗരം മടുത്തു നാട്ടിലെ സ്കൂളിൽ എന്തു രസമായിരുന്നു അമ്മയോട് ഞാൻ ചോദിക്കും അങ്ങോട്ട് വരുന്ന കാര്യത്തെക്കുറിച്ച് ഇതിന് നീ മറുപടി അയക്കണം കേട്ടോ എന്ന് പ്രീയപ്പെട്ട നിന്റെ കുട്ടൻ

കത്ത് എഴുതി നിർത്തി കുട്ടൻ ചോറ് തിന്നാൻ പോയി. അതിരാവിലെ എണീറ്റ് കത്ത് കവറിലാക്കി വേഗം കുളിച്ച് സ്കൂളിലേക്ക് പുറപ്പെട്ടു കത്ത് പോസ്റ്റ് ചെയ്ത് സ്കൂളിലെക്കോടി സ്കൂൾ വിട്ട് വീട്ടിലേക്കോടി ഞാനിനി സ്കൂളിൽ പോണില്ല അ മ്മേ കുട്ടന്റെ ഉറക്കെയുള്ള ശബ്ദം അമ്മയുടെ കാതിൽ മുഴങ്ങി. അമ്മയും പാറുവും ഓടിയെത്തി" എന്ത്.....? എങ്ങനെ...? ഇപ്പോ എന്താ അങ്ങനെ തോന്നാൻ!""അമ്മ ചോദിച്ചു. കുട്ടൻ പറഞ്ഞു" അത് സ്കൂളിൽ പോകുന്ന വഴി ആ വാഹനങ്ങളുടെ പുക മൂക്കിൽ തുളച്ചു കയറുന്നു. ചിലപ്പോൾ ശ്വാസം പോലും കിട്ടാറില്ല" അല്ല ഇതിനാ സ്കൂളിൽനിന്ന് എത്ര വേഗത്തിൽ ഓടി വന്നേ എനിക്ക് വളരെ ഇഷ്ടമാണല്ലോ അതിന്റെ മണം ഹാ... ഹാ... പാറു പറഞ്ഞു. " നീയെന്താ വിചാരിക്കുന്നേ അത് അത്ര നല്ല മണമല്ല. ഞാൻ പഠിക്കുന്നുണ്ട്, അതുകാരണം ആസ്മയും നെഞ്ചെരിച്ചിലും ഉണ്ടാകും. " കുട്ടൻ പറഞ്ഞു" ഓ ഭയങ്കര പഠിപ്പിസ്റ്റ്" പാറു പറഞ്ഞു

" ഇന്ന് മഴയായതിനാൽ ഇടയ്ക്ക് റോഡരികിലുള്ള ചെളിയിൽ വഴുതിവീണു' കണ്ടോ!
അമ്മ പറഞ്ഞു: ഞാൻ ചോദിക്കണം എന്ന് വിചാരിച്ചത് ഈ പാറു ഇടയ്ക്ക് കയറി തട്ടിക്കളഞ്ഞു എന്ത് പാറു വാ ഇ ത്? 

"അമ്മേ മിനിചേച്ചി വിളിക്കുന്നു പാറു ഒരു കള്ള ചിരിയോടെ പറഞ്ഞു. " അമ്മേ ' പോവല്ലേ' കുറച്ചുകൂടി പറയാനുണ്ട്" കുട്ടൻ നിസ്സഹായതയോടെ പറഞ്ഞു. " കുറച്ചു കഴിഞ്ഞു പറഞ്ഞോ " അമ്മ ഉറക്കെ പറഞ്ഞു അപ്പോഴേക്കും പാറു മുങ്ങി. ഒരു നിമിഷം കഴിഞ്ഞ് അമ്മ താണ്ഡവമാടി വന്നു. " മിനി ചേച്ചിയുമാ യു ള്ള സംസാരം തീർന്നോ" കുട്ടൻ ചോദിച്ചു ഉം മിനിയേച്ചി അവിടെ ഒന്നും ഇല്ലായിരുന്നെ ടാ അവൾ എന്നെ പറ്റിച്ചു" അവൾ എവിടെ പിന്നെ കോലാഹല മാ യി രു ന്നു അതുകണ്ട് ചിരിക്കുന്നത് പോലെ തെങ്ങുകൾ ചാഞ്ചാടി അവന്റെ ഉറ്റ കൂട്ടുകാർ. രാത്രി അവൻ അമ്മയോടു പറഞ്ഞു" ഞാൻ എന്റെ ചീരയ്ക്ക് ഒരു കത്തയച്ചു" അമ്മ സംശയ ഭാവത്തിൽ ചോദിച്ചു" ഏത് ചീ ര " കുട്ടൻ പറഞ്ഞു" ശ്രീധര നി ല്ലേ അവൻ എനിക്ക് അവിടെയുള്ള സ്കൂളിൽ പോകണം