പട്ടാനൂർ യു പി എസ്‍‍/അക്ഷരവൃക്ഷം/ജീവിത പൂക്കൾ

Schoolwiki സംരംഭത്തിൽ നിന്ന്
ജീവിത പൂക്കൾ

പ്രിയപ്പെട്ട ചീരയ്ക്ക്‌ നിനക്ക് സുഖമല്ലേ എനിക്ക് നിനെയൊന്ന് കാണാൻ തോന്നുന്നു. മൂന്നു വർഷമായില്ലേ പിരിഞ്ഞിട്ട് . ചീര എന്നു വിളിക്കുമ്പോൾ ദേഷ്യം തോന്നരുത് ശ്രീധരാ കാരണം എനിക്ക്‌ അങ്ങനെ വിളിക്കാനാണി ഷ്ടം അതൊക്കെ ഒരോർമയായി മാറി. നിന്റെയൊപ്പം കളിക്കുമ്പോൾ എന്നിലുണ്ടാവുന്ന ഉന്മേഷം ചോർന്നുപോയി അമ്മയ്ക്ക് ഇടയ്ക്കേ ജോലി ഉണ്ടാകാറുള്ളൂ നഗരം മടുത്തു നാട്ടിലെ സ്കൂളിൽ എന്തു രസമായിരുന്നു അമ്മയോട് ഞാൻ ചോദിക്കും അങ്ങോട്ട് വരുന്ന കാര്യത്തെക്കുറിച്ച് ഇതിന് നീ മറുപടി അയക്കണം കേട്ടോ എന്ന്

പ്രീയപ്പെട്ട നിന്റെ കുട്ടൻ

കത്ത് എഴുതി നിർത്തി കുട്ടൻ ചോറ് തിന്നാൻ പോയി. അതിരാവിലെ എണീറ്റ് കത്ത് കവറിലാക്കി വേഗം കുളിച്ച് സ്കൂളിലേക്ക് പുറപ്പെട്ടു കത്ത് പോസ്റ്റ് ചെയ്ത് സ്കൂളിലെക്കോടി സ്കൂൾ വിട്ട് വീട്ടിലേക്കോടി ഞാനിനി സ്കൂളിൽ പോണില്ല അമ്മേ കുട്ടന്റെ ഉറക്കെയുള്ള ശബ്ദം അമ്മയുടെ കാതിൽ മുഴങ്ങി. അമ്മയും പാറുവും ഓടിയെത്തി" എന്ത്.....? എങ്ങനെ...? ഇപ്പോ എന്താ അങ്ങനെ തോന്നാൻ!""അമ്മ ചോദിച്ചു. കുട്ടൻ പറഞ്ഞു" അത് സ്കൂളിൽ പോകുന്ന വഴി ആ വാഹനങ്ങളുടെ പുക മൂക്കിൽ തുളച്ചു കയറുന്നു. ചിലപ്പോൾ ശ്വാസം പോലും കിട്ടാറില്ല" അല്ല ഇതിനാ സ്കൂളിൽനിന്ന് എത്ര വേഗത്തിൽ ഓടി വന്നേ എനിക്ക് വളരെ ഇഷ്ടമാണല്ലോ അതിന്റെ മണം ഹാ... ഹാ... പാറു പറഞ്ഞു. " നീയെന്താ വിചാരിക്കുന്നേ അത് അത്ര നല്ല മണമല്ല. ഞാൻ പഠിക്കുന്നുണ്ട്, അതുകാരണം ആസ്മയും നെഞ്ചെരിച്ചിലും ഉണ്ടാകും. " കുട്ടൻ പറഞ്ഞു" ഓ ഭയങ്കര പഠിപ്പിസ്റ്റ്" പാറു പറഞ്ഞു. " ഇന്ന് മഴയായതിനാൽ ഇടയ്ക്ക് റോഡരികിലുള്ള ചെളിയിൽ വഴുതിവീണു' കണ്ടോ! അമ്മ പറഞ്ഞു: ഞാൻ ചോദിക്കണം എന്ന് വിചാരിച്ചത് ഈ പാറു ഇടയ്ക്ക് കയറി തട്ടിക്കളഞ്ഞു എന്ത് പാറുവാ ഇ ത്? "അമ്മേ മിനിചേച്ചി വിളിക്കുന്നു പാറു ഒരു കള്ള ചിരിയോടെ പറഞ്ഞു. " അമ്മേ ' പോവല്ലേ' കുറച്ചുകൂടി പറയാനുണ്ട്" കുട്ടൻ നിസ്സഹായതയോടെ പറഞ്ഞു. " കുറച്ചു കഴിഞ്ഞു പറഞ്ഞോ " അമ്മ ഉറക്കെ പറഞ്ഞു. അപ്പോഴേക്കും പാറു മുങ്ങി. ഒരു നിമിഷം കഴിഞ്ഞ് അമ്മ താണ്ഡവമാടി വന്നു. " മിനി ചേച്ചിയുമായുള്ള സംസാരം തീർന്നോ" കുട്ടൻ ചോദിച്ചു ഉം മിനിയേച്ചി അവിടെ ഒന്നും ഇല്ലായിരുന്നെ ടാ അവൾ എന്നെ പറ്റിച്ചു" അവൾ എവിടെ പിന്നെ കോലാഹലമായിരുന്നു അതുകണ്ട് ചിരിക്കുന്നത് പോലെ തെങ്ങുകൾ ചാഞ്ചാടി അവന്റെ ഉറ്റ കൂട്ടുകാർ. രാത്രി അവൻ അമ്മയോടു പറഞ്ഞു" ഞാൻ എന്റെ ചീരയ്ക്ക് ഒരു കത്തയച്ചു" അമ്മ സംശയ ഭാവത്തിൽ ചോദിച്ചു" ഏത് ചീര. "കുട്ടൻ പറഞ്ഞു" ശ്രീധരനില്ലേ അവൻ.എനിക്ക് അവിടെയുള്ള സ്കൂളിൽ പോകണം" ഓ അവൻ' നമുക്ക് നോക്കാം. ഈ വർഷം കഴിയട്ടെ,, അമ്മ പറഞ്ഞു. അവനെ വളരെ സന്തോഷമായി അവൻ കാത്തിരുന്നു അങ്ങനെ ഏഴാം ക്ലാസ് വാർഷിക പരീക്ഷ കുട്ടൻ എഴുതിക്കഴിഞ്ഞു അങ്ങനെ കറച്ചു ദിവസം കഴിഞ്ഞ ഒരു രാവിലെ അമ്മ ഓടി വന്നു കുട്ടനെ തട്ടി വിളിച്ചു എന്നിട്ട് പറഞ്ഞു" എടാ നിന്റെ അണ്ടി മാങ്ങയുടെ അണ്ടി ഫുള്ളും കട്ടോണ്ടു പോയെടാ അവൻ ഞെട്ടി. ഓടി പോയി നോക്കിയപ്പോൾ അവിടെ പാറു ഇരിക്കുന്നു. കുട്ടനെ കണ്ട് അവൾ പറഞ്ഞു നീയും ചമ്മി അല്ലേ. ഇന്ന് ഏപ്രിൽ ഫൂൾ ആണ് കുട്ടൻ പറഞ്ഞു അയ്യോ മറന്നു പോയല്ലോ. ശശി ശശി കള്ളക്ക ശശി വെള്ളത്തിലിട്ടാൽ പി ശി പി ശി " അമ്മ ഒരു കള്ളച്ചിരിയോടെ പാടി. രണ്ടുപേർക്കും ദേഷ്യം വന്നു. അവർ തമ്മിൽ ഗൂഢാലോചനയുടെ അമ്മയെ പറ്റിച്ചു. അങ്ങനെ എല്ലാവരും ചമ്മിപ്പോയി. സന്ധ്യ കുട്ടൻ ചോദിച്ചു: അമ്മേ നാളെ തന്നെ ടിസി വാങ്ങണം, മറ്റന്നാൾ ഗ്രാമത്തിൽ പോവാം അമ്മ പറഞ്ഞു എന്ത്......? എങ്ങനെ....? ഇവിടെത്തന്നെ പഠിച്ചാൽ മതി കുട്ടൻ പറഞ്ഞു" അമ്മേ ഇങ്ങനെ വഞ്ചിക്കരുത് കട്ടി ചോര കട്ടി. " "ഞാൻ വഞ്ചിച്ചെന്നോ എന്തു വഞ്ചിക്കൽ? തെളിവുണ്ടോ അമ്മ ചോദിച്ചു. ഉണ്ട് പാറു പറ പാറു കുട്ടൻ പറഞ്ഞു എന്ത് അമ്മ എപ്പോഴാ പറഞ്ഞേ പാറു പറഞ്ഞു. നിന്റെയും ചോര കട്ടി പാറു കുട്ടൻ ദേഷ്യത്തിൽ പറഞ്ഞു. " കട്ടി എങ്കിൽ കട്ടി പോയി കുളിക്ക്" അമ്മ പറഞ്ഞു അവൻ കുളിക്കാൻ പോയി. ദേഷ്യത്തോടെ കപ്പ് എറിഞ്ഞു ഭാഗ്യത്തിന് കപ്പ് പൊട്ടിയില്ല കുളികഴിഞ്ഞു വന്നു ടി വി തുറന്നു റിമോട്ട് എടുത്തപ്പോൾ അതിനടിയിൽ ഒരു കടലാസ് ഹമ്പടാ!. ടി സി. അവന് എന്തെന്നില്ലാത്ത സന്തോഷം തോന്നി. അവൻ ഓടി പോയി അമ്മയെ കെട്ടിപ്പിടിച്ചു. " ഇപ്പോ നീ ശരിക്കും ചമ്മി അല്ലേ" പാറു പറഞ്ഞു അപ്പോൾ പ്ലാനിങ്ങാ അല്ലേ കുട്ടൻ ചോദിച്ചു. " അതേടാ നാളെ ഗ്രാമത്തിൽ പോവാം" അമ്മ പറഞ്ഞു. അവനെ യാത്രപറയാൻ ഉണ്ടായത് തെങ്ങുകളോട് മാത്രമായിരുന്നു അവൻ പോകുമ്പോൾ അവരുടെ ഇലകളിൽ നിന്ന് വെള്ളം ഉറ്റി കൊണ്ടിരുന്നു.

ചന്ദന അശോക്‌
7 A പട്ടാന്നൂർ .യു. പി. സ്കൂൾ
മട്ടന്നൂർ ഉപജില്ല
കണ്ണൂർ
അക്ഷരവൃക്ഷം പദ്ധതി, 2020
കഥ


 സാങ്കേതിക പരിശോധന - supriyap തീയ്യതി: 05/ 05/ 2020 >> രചനാവിഭാഗം - കഥ