ഗവ. യു പി എസ് പൂജപ്പുര/അക്ഷരവൃക്ഷം/ക്ഷണിക്കാതെ എത്തിയ അതിഥി

ക്ഷണിക്കാതെ എത്തിയ അതിഥി

നേരം വെളുത്തു വരുന്നതേയുള്ളൂ ...കിളികളുടെ കളകളാരവം കേട്ട് അമ്മുവിന് ഉറങ്ങാൻ കഴിഞ്ഞില്ല .ഇവറ്റകളെന്താ ഘോഷയാത്രക്ക് പോവുകയാണോ ? അടുക്കളയിലേക്ക് ചെന്നു..അമ്മ ധൃതിയിലാണോ ? കുഞ്ഞാറ്റയെവിടെ?അവളെണീറ്റില്ലിയോ ?മോളേ, കുഞ്ഞിനെ ശല്യപ്പെടുത്തണ്ട..അവൾക്ക് നല്ല പനിയുണ്ട്..ആശുപത്രിയിൽ പോകണം മോളൊരുങ്ങണേ...പാവംഅവളെക്കണ്ടപ്പൊ. സങ്കടം വന്നു..ഞാൻ പെട്ടെന്ന് തയ്യാറായി..അച്ഛനും അമ്മയും ഞാനും അനിയത്തിയും, ആശുപത്രിയിലെത്തി മാസ്കും സാനിറ്റൈസറും തന്നു..അതാരാ ഒരു വെള്ളക്കുപ്പായക്കാരൻ ? ആണാണോ. , അതോ പെണ്ണോ ?പണ്ടൊക്കെ ആശുപത്രിയിൽ എന്തൊരു തിരക്കായിരുന്നു..ആ വെള്ളക്കുപ്പായക്കാരൻ നോക്കുന്നതു കണ്ടാൽ പ്രേതമാണെന്നേ..തോന്നൂ..ഞാനമ്മയുടെ സാരിത്തുമ്പിലൊളിച്ചു.. ആരോ അദ്ദേഹത്തെ വിളിച്ചല്ലോ ഡോക്ടറേ..ന്ന്..റൂമിനടുത്ത് എന്നെ നിറുത്തിയിട്ട് അമ്മ കുഞ്ഞാറ്റയുമായി അകത്തുകയറി..അതാ ആ വെള്ള ക്കുപ്പായംഅടുത്തേക്ക് വരുന്നു..ഞാനകത്തേക്ക് പേടിച്ച് കയറി അമ്മക്കുമച്ഛനുമൊപ്പം നിന്നു.. തിരികെയിറങ്ങിയപ്പൊ അമ്മൂനൊരു സംശയം എന്തിനാച്ഛാ ..മാസ്കും സാനിറ്റൈസറും അത്രക്ക് നിർബന്ധമാണോ..ആ വെളുത്ത കുപ്പായത്തിനുള്ളിൽത്തന്നെ നിക്കണോ എല്ലാരും ? മോളേ..ലോകം തന്നെ ഒരു മഹാമാരിയുടെ പിടിയിലല്ലേ..കോവിഡ്19 ആദ്യമവൻ ചൈനയിലെത്തി..അവിടെ നിന്ന് നമ്മുടെ നാട്ടിലുമെത്തി..ഈ രോഗത്തിന് മരുന്നോ വാക്സിനോ ഇല്ല ..ഈ രോഗത്തെ തകർക്കണമെങ്കിൽ നമ്മൾ ആളുകൾ കൂടുന്ന സഥലങ്ങളിൽ നിന്നും ഒഴിവാകണം " അച്ഛൻ പത്രത്തിൽ വായിച്ചു തന്നതിനേക്കാളും ഭീകരമാണ് ...മനസ്സിലായോ മോൾക്ക്..അതുകൊണ്ട് അത്യാവശ്യ കാര്യങ്ങൾക്ക് പോകുമ്പൊ മാസ്ക് നിർബന്ധമായും ധരിക്കണം.." ഹൊ !!!! ഇപ്പൊ മോൾക്ക് മനസ്സിലായച്ഛാ..അതുകൊണ്ടാണല്ലേ അമ്മയുടെ സ്കൂളും അച്ഛൻ്റെ ഓഫീസുമൊക്കെ അടച്ചുപൂട്ടിയത്.. അച്ഛാ.., അമ്മൂന് സംശയം തീരുന്ന മട്ടില്ല .. ആശുപത്രി നിറയെ വെള്ളക്കുപ്പായക്കാരുണ്ടായിരുന്നല്ലോ..അതെല്ലാം രോഗികളാണോ.. "അവരൊക്കെ ഡോക്ടർമാരാണ്.." മോള് പേടിച്ചുപോയോ...? അച്ഛാ ഞാൻ ആദ്യം ഭൂതമാണെന്നാ കരുതിയത്..അമ്മക്കും കുഞ്ഞാറ്റക്കും എനിക്കും സാനിറ്റൈസർ തന്നു കൊണ്ട് അച്ഛൻ കുലുങ്ങിച്ചിരിച്ചപ്പൊ ..പനി കൊണ്ട് വിളറിയ വാവയുടെ മുഖത്തും ഒരു ചിരി പടർന്നു.."ഒരുമയുണ്ടെങ്കിൽ ഉലക്ക മേലും ..കിടക്കാമെന്നല്ലേ..നമുക്കൊരുമിച്ച് നിന്നാൽ ഈ കൊറോണയേയും പൊരുതി ജയിക്കാം.." അമ്മ കൂട്ടിച്ചേർത്തു..