ಪ್ರವೇಶಿಸಿರಿ (ಸಹಾಯ) உள்ளேற (உதவி)
ചൈനയിൽ നിന്നുൽഭവിച്ച് ലോകമെങ്ങും വ്യാപിച്ചൊരു മഹാവ്യാധി കൊറോണയിന്ന് പേടി സ്വപ്നമേ (ഓ തിത്തിത്താര........) ബസ്സുമില്ല വാനുമില്ല ട്രെയിനും ഇല്ല പ്ലെയ്‌നും ഇല്ല യാത്ര നിർത്തി വീട്ടിൽ തന്നെ ഇരിപ്പതല്ലോ (ഓ തിത്തിത്താര........) ജനതാ കർഫ്യൂവിലാരംഭിച്ച് ലോക്ക് ഡൗണിൽ പൂട്ടിയിട്ട് വീടുതന്നെ ഓഫീസാക്കി ജോലി ചെയ്യേണം (ഓ തിത്തിത്താര........) ബെക്കിൽ ചെത്തിപറക്കുന്ന യുവാക്കളെ മെരുക്കാനായ് ലാത്തിക്കടികൊടുക്കുന്ന പോലീസ് വീരന്മാർ (ഓ തിത്തിത്താര........) സാമൂഹ്യ അകലം പാലിച്ചു രോഗപ്രതിരോധം തീർത്തു കോവിഡ് പത്തൊൻപതിനെ ദൂരെയകറ്റു (ഓ തിത്തിത്താര........)