ഓടിക്കളിക്കുന്നെരന്റെ ബാല്യം ഓർമകളായി മാഞ്ഞുപോയി തൊടിയിലും പറമ്പിലും പാറിപറക്കുന്ന പൂമ്പാറ്റയെപോലെ ആണ് അന്നു ഞാൻ സൂക്ഷ്മജീവി പരത്തുന്ന ഭീതിയിൽ ബന്ധനമാക്കുന്നു എന്റെ ബാല്യം മുഖപടം എന്റെ ചിരിമറയ്ക്കുന്നു മണ്ണപ്പം ചുട്ടുകളിക്കാൽ കൊതിക്കുന്നു കൈകൾ ഞാൻ തുടരെ തുടരെ കഴുകിടുന്നു ഭയമല്ല വേണ്ടത് ജാഗ്രതയെന്നു ഞാൻ നാമജപം പോലേ ഉരിവിടുന്നു പണവും പ്രതാപവും ജാതിയും മതവും രാഷ്ട്രീയവും എല്ലാം മുട്ടു മടക്കിടുന്നു എന്റെയും നിന്റെയും ഇടയ്ക്കുള്ള അകലം മറക്കാതെ കാത്തീടുക കൂട്ടുകാരെ സൂക്ഷ്മജീവിയെ തുരത്തീടുവാൻ ഒരു മതമോടെ സാമൂഹ്യഅകലം പാലിച്ച് മുന്നേറാം വീട്ടിലിരുന്ന് ജയം നേടാം...