സെന്റ്.ജോസഫ്സ്. ജി.എച്ച്.എസ്സ്. ആലപ്പുഴ/അക്ഷരവൃക്ഷം/ രോഗപ്രതിരോധം :-

14:50, 18 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Kavithapjacob (സംവാദം | സംഭാവനകൾ) ('രോഗപ്രതിരോധം :- ഇന്ന് ലോകത്തിൽ ഒരു മഹാമാരി നാ...' താൾ സൃഷ്ടിച്ചിരിക്കുന്നു)

രോഗപ്രതിരോധം :-

ഇന്ന് ലോകത്തിൽ ഒരു മഹാമാരി നാശം വിതച്ചു കൊണ്ടിരിക്കുകയാണ്. ഈ രോഗത്തെ ചെറുക്കാൻ നമുക്ക് എന്തൊക്കെ ചെയ്യാനാകും? രോഗത്തെ പ്രതിരോധിക്കുക എന്നത് മാത്രമാണ് നമുക്ക് മുന്നിലുള്ള ഏക മാർഗം.

ഈ രോഗത്തെ ഇല്ലായിമ ചെയ്യാനുള്ള മാർഗം കണ്ടുപിടിക്കപെടാത്ത സാഹചര്യത്തിൽ സ്വയം പ്രതിരോധശേഷി നേടുകയും അതുവഴി സമൂഹ വ്യാപനം തടയുന്നതിനും വേണ്ടി വ്യക്തി ശുചിത്വo പാലിക്കുകയും, അതാതു പ്രദേശങ്ങളിൽ സ്വീകരിച്ചിട്ടുള്ള രോഗ പ്രതിരോധ നിയന്ത്രണ നടപടികൾ കർശനമായി ഏവരും പാലിക്കുകയും ചെയ്യണം.
           രോഗപ്രതിരോധം  രണ്ടു തരത്തിൽ ഉള്ളതാണ്. ഒരു സമൂഹം ഒത്തൊരുമിച്ചു ഒരു രോഗത്തെ പ്രതിരോധിക്കുക മറ്റൊന്ന് സ്വയം രോഗം പ്രതിരോധിക്കാനുള്ള ശേഷി വളർത്തി എടുക്കുക.
നാടിനോട് ഉത്തരവാദിത്വമുള്ള ഓരോ പൗരനും ഇതു ചെയ്യേണ്ടതാണ് ലോക് ഡൌൺ, ജനത കർഫ്യൂ പോലുള്ളവ ഇതിനു വളരെ അനിവാര്യമാണ്
       രോഗം വന്നിട്ട് അതിനെ പ്രതി രോധിക്കുകയല്ല ചെയേണ്ടത് രോഗം വരാതെ  അതിനെ പ്രതിരോധിക്കാനുള്ള ശേഷിയാണ് വളർത്തി എടുക്കേണ്ടത്. ഇതിനായി ഗുണമുള്ള പച്ചക്കറികളും മറ്റും കഴിക്കേണ്ടത് അനിവാര്യമാണ്. ഇപ്പോൾ ഉള്ള ഈ മഹാമാരിയെ പ്രതിരോധിക്കാനും ഇതു തന്നെയാണ് ആവശ്യം ആരോഗ്യകരമായി ഇരിക്കാൻ നമ്മൾ പരമാവധി ശ്രദ്ധിക്കണം അതിനായി നമുക്ക് വീട്ടുവളപ്പിലും മറ്റും കൃഷി ചെയ്‌തെടുക്കുന്ന പച്ചക്കറികൾ കഴിക്കാം പച്ചക്കറി മാത്രമല്ല പഴവർഗങ്ങളും മാംസങ്ങളും നാം കഴിക്കണം. 
                 ഈ കൊറോണ കാലത്തു ഏറ്റവും കൂടുതൽ ശ്രദ്ധിക്കേണ്ടത് വയോധികരാണ്ഗം. രോഗം  വന്നാൽ പ്രതിരോധിക്കാനുള്ള ശേഷി ഇവരിൽ മറ്റുളവരെക്കാളും കുറവായിരിക്കും അതുകൊണ്ട് അവർ ശ്രദ്ധിക്കേണ്ടതുണ്ട്. കുട്ടികൾക്കും ഇവയെല്ലാം കൊടുത്ത് അവരിലെ പ്രതിരോധശേഷി വർധിപ്പിച്ചെടുക്കണം. രോഗത്തെ മാത്രം പ്രധിരോധിച്ചാൽ പോരാ ഇപ്പോൾ വരുന്ന വ്യാജ വർത്തകളെയും നമ്മൾ പ്രതി രോധിക്കേണ്ടതുണ്ട് ഇവ കോറോണയെപ്പോലെതന്നെ ഭീകരമാണ്. രാജ്യങ്ങളുടേയും, സംസ്ഥാനങ്ങളുടെയും, ജില്ലകളുടേയും അതിർത്തികൾ അടച്ചിട്ടു ഇതിനെതിരെ പൊരുതുകയാണ് രാജ്യം. നമ്മളും ഇതിൽ പങ്കുചേരണം 
         വരൂ  നമ്മുക്കൊരുമ്മിച്ചു നിന്ന്  ഈ മഹാമാരിയെ തുടച്ചുനീക്കാം.

Niveditha Chandran VI B St.Joseph's G H S S Alappuzha