ഗവ.എൽ.പി.ബി.എസ് പെരുംകടവിള/അക്ഷരവൃക്ഷം/ശ‍ുചിത്വത്തിന്റെ പ്രാധാന്യം

18:01, 18 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 44404glpbs (സംവാദം | സംഭാവനകൾ) ('{{BoxTop1 | തലക്കെട്ട്= ശ‍ുചിത്വത്തിന്റെ പ്രാധാന്...' താൾ സൃഷ്ടിച്ചിരിക്കുന്നു)
ശ‍ുചിത്വത്തിന്റെ പ്രാധാന്യം

നാം ഇന്ന് അന‍ുഭവിക്ക‍ുന്ന ഈ മഹാമാരിയ‍ുടെ സംഹാരതാണ്ഡവത്തിന്റെ അടിവേര‍ുകൾ തേടിപ്പോക‍ുമ്പോൾ ശ‍ുചിത്വത്തിന്റെ പ്രാധാന്യവ‍ും ആവശ്യകതയ‍ും നമ‍ുക്ക് ബോധ്യമാക‍ും. ശ‍ുചിത്വം ത‍ുടങ്ങേണ്ടത് വ്യക്തികളിൽ നിന്ന‍ുമാണ്. അത് ഗ‍ൃഹശ‍ുചിത്വത്തിലേക്ക‍ും സമ‍ൂഹശ‍ുചിത്വത്തിലേക്ക‍ും രാജ്യശ‍ുചിത്വത്തിലേക്ക‍ും അങ്ങനെ ലോകശ‍ുചിത്വത്തിലേക്ക‍ും വഴി ത‍ുറക്ക‍ും.

ഓരോ ജീവിക്ക‍ും ജീവിക്കാൻ ഉതക‍ുന്ന തരത്തില‍ുള്ള ശാരീരിക സാമ‍ൂഹിക സവിശേഷതകൾ പ്രക‍ൃതി കൽപ്പിച്ചന‍ുഗ്രഹിച്ച് നൽകിയിട്ട‍ുണ്ട്. അതിന‍ു വിര‍ുദ്ധമായി പ്രവർത്തിക്ക‍ുമ്പോഴാണ് നമ‍ുക്ക് തിരിച്ചടികളെ അഭിമ‍ുഖീകരിക്കേണ്ടി വര‍ുന്നത്. ഓരോ ജീവിയ‍ുടെയ‍ും പല്ല‍ിന്റെ ഘടന വ്യത്യസ്‍തമാണ്.വന്യജീവികൾക്ക് നൽകിയിരിക്ക‍ുന്ന ദന്തങ്ങള‍ും പശ‍ുവിന്റെ ദന്തങ്ങള‍ും തമ്മിലെ വൈര‍ുദ്ധ്യം ഇതിന് ഉദാഹരണമാണ്.സസ്യഭ‍ുക്ക‍ുകള‍ുടെ ഘടനയാണ് മന‍ുഷ്യന്. എന്നാൽ അവൻ സാ ധ‍ുജീവികളെ വേട്ടയാടിയ‍ും സ്വാർത്ഥലാഭത്തിനായി ഹിംസിച്ച‍ും വംശനാശം വര‍ുത്തിയ‍ും പ്രക‍ൃതിയ‍ുടെ ആവാസവ്യവസ്ഥയെ താറ‍ുമാറാക്കി. ഇതില‍ൂടെ നമ്മൾ ക്ഷണിച്ച‍ുവര‍ുത്തിയ അതിഥികളിൽ ഒന്ന‍ു മാത്രമാണ് കോവിഡ്-19 എന്ന മഹാമാരി.

പ്രക‍ൃതിയ‍ുടെ ആവാസവ്യവസ്ഥക്ക‍ു വന്ന വ്യതിയാനമാണ് ആഗോളതാപനം. വഴിവക്കിൽ നാം വലിച്ചെറിയ‍ുന്ന പാഴ്‍വസ്‍ത‍ുക്കള‍ും പ്ലാസ്റ്റിക്ക‍ും ശ‍ുചിത്വത്തിനേൽപ്പിക്ക‍ുന്ന പ്രത്യാഘാതങ്ങൾ നമ്മെ ബോധ്യപ്പെട‍ുത്താൻ ഇതില‍ും വലിയ മഹാമാരികൾ നമ‍ുക്ക് പ്രതീക്ഷിക്കാം. നമ്മ‍ുടെ മണ്ണ‍ും നദികള‍ും വായ‍ുവ‍ും മലിനമാക്കപ്പെട‍ുമ്പോൾ നമ്മൾ നമ്മ‍ുടെതന്നെ ശവക്കല്ലറ കെട്ടിപ്പൊക്ക‍ുകയാണെന്ന തിരിച്ചറിവ് ഇനിയെങ്കില‍ും ആർജ്ജിച്ചില്ലെങ്കിൽ പശ്ചാത്താപങ്ങൾക്കോ കണ്ണ‍ുനീരിനോ നഷ്‍ടപ്പെട‍ുന്നവ തിരിച്ച‍ു നൽകാൻ കഴിയില്ല എന്ന ഓർമപ്പെട‍ുത്തലോടെ നിർത്ത‍ുന്ന‍ു.

ചൈതന്യ അനിൽക‍ുമാ‍ർ
4 എ ഗവ എൽ പി ബി എസ് പെര‍ുങ്കടവിള
നെയ്യാറ്റിൻകര ഉപജില്ല
തിര‍ുവനന്തപ‍ുരം
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം