പുതുവർഷം 2020 സമാഗതമായി. പുതുപുത്തൻ ആശയങ്ങളുമായി പുതുതലമുറ രംഗപ്രവേശം ചെയ്‌തു. പക്ഷെ ഇതിനേയെല്ലാം ആഗോളതലത്തിൽ നിശ്ചലമാക്കിക്കൊണ്ട് ചൈനയിൽനിന്നും പൊട്ടിപ്പുറപ്പെട്ട കോവിഡ് 19 (കൊറോണ വൈറസ്) ഘോരരൂപിയായി വിശ്വമണ്ഡലത്തിൽ താണ്ഡവമാടുമ്പോൾ നമുക്ക് സ്വയം രക്ഷയൊരുക്കാം. അതിനായി ശ്രദ്ധിക്കൂ ഇതാ ഒരു കാവ്യശിൽപ്പം
ചൈനയിലെ വുഹാനിൽനിന്നും പുറപ്പെട്ട കോവിഡ് 19 (കൊറോണ വൈറസ്) ഇതാ ഭീകരരൂപിണിയായിരിക്കുന്നു.
ഭീകരരൂപിണി താണ്ഡമാടിനീ
ഭൂമുഖമാകെ വളഞ്ഞിതുനീ
ഭീതിപുരസ്സരമാനവരിന്നിതു
ഭവനമതിന്നകമേ കഴവൂ
ലോകമാകെ ഭീതിപൂണ്ടിരിക്കുന്ന ഈ അവസ്ഥയിൽ നമുക്കെന്തുചെയ്യാൻ കഴിയും.
എന്തിനിച്ചെയ്‌കവേണ്ടു
വിശ്വംഭരയാകെ
ഏറിനാനൊരു ഭിതി
വലഞ്ഞു മർത്ത്യനിന്ന്
ഈ കൊടുംിപത്തിനെ നേരിടാൻ ഒരൊറ്റവഴിയേയുള്ളു. അത് നാം അതായത് ജനങ്ങൾ ഒന്നടങ്കം സ്വയം നിയന്ത്രണം ഉറപ്പുവരുത്തണം
ഒരൊറ്റ വഴി നാം മാനവരാകെ
നിയന്ത്രണം വേണം
ഒഴിഞ്ഞു മാറി നടന്നീടുക നാം
നിരത്തിലിറങ്ങാതെ
സ്വയം നിയന്ത്രണം മാത്രമേ രക്ഷമാർഗ്ഗമുള്ളൂ? അതോ മറ്റെന്തെങ്കിലും മാർഗ്ഗമുണ്ടോ?
മറ്റൊരു മാർഗ്ഗമിതോതേണമേ
ഭവാൻ
മാറ്റിനിർത്തീടുവാൻ വൈറസ്
ഗണത്തിനെ
മണിക്കൂറിടവിട്ട് കൈകൾ രണ്ടും സോപ്പുപയോഗിച്ച് കഴുകുക. 20 സെക്കന്റ് കൈ കഴുകണമെന്നാണ് ശാസ്‌ത്രമാർഗ്ഗം. സമ്പർക്കം ഒഴിവാക്കുക. മനസ്സും മെയ്യും നിയന്ത്രിച്ച് വീടുകളിൽ തന്നെ കഴിയുക. ഒരു സമൂഹത്തിന്റെ നൻമക്കുവേണ്ടിയാണ് നാം ഇതുചെയ്യേണ്ടത്. നമ്മേപ്പോലെ തന്നെ ലോകം മുഴുവൻ മനസ്സുറപ്പിച്ചാൽ ഈ കൊടും വിപത്തിനെ പിടിച്ചുകെട്ടാൻ നമുക്ക് സാധിക്കും. അതിനായി നമുക്ക് കൈകോർക്കാതെ കൈകൂപ്പാം.
ഒന്നിടവിട്ട മണിക്കൂറുകളിൽ
കൈകഴുകീടും ഞാൻ
വിരലുകളഗ്രം ക നന്ദന കെ ആർ 8A