പഞ്ചായത്ത് .യു.പി.എസ്.തെങ്ങുംകോട്/അക്ഷരവൃക്ഷം/പുതിയ പുലരി

21:14, 17 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 42661 (സംവാദം | സംഭാവനകൾ) ('{{BoxTop1 | തലക്കെട്ട്=പുതിയ പുലരി <!-- തലക്കെട്ട് -...' താൾ സൃഷ്ടിച്ചിരിക്കുന്നു)
പുതിയ പുലരി

ലോകം മുഴുവൻ നടുക്കിയ കോവിഡ് 19
ചൈനയിലെ വുഹാനിൽ പിറന്നൊരു കൊറോണ
മാനവരെ ഒന്നാകെ ഭയത്തിലാഴ്ത്തിയ
"കൊറോണ "എന്നൊരു വൈറസിനെ
അകലേക്കെറിയുക........ ദൂരേക്കുമാറ്റുക
പുതിയൊരു നാളെയെ വരവേൽക്കുക.
കൊറോണയെന്ന മഹാമാരിയെ മാറ്റുവാൻ
രാപ്പകലില്ലാതെ നീങ്ങുന്നു മാനവർ
ജാതിമതവർഗ്ഗസമ്പത് വൈരാഗ്യങ്ങൾ ഇല്ലാതെ
കൊറോണ കണ്ണിയെ അകറ്റുവാൻ വെമ്പുന്നു.
മറുമരുന്നില്ലാത്ത മഹാവ്യാധിയെ തുടച്ചെറിയാൻ -
ആശയേകും കൈകൾ നീട്ടുന്ന നഴ്സുമാർ -
ഇത് മറ്റൊരാൾക്കും പകരാതിരിക്കുവാൻ -
ഈശ്വര പ്രതിരൂപമാകുന്ന ഡോക്ടർമാർ.
കൊറോണ കണ്ണികളെയകറ്റാൻ -
സോപ്പും വെള്ളവും മാസ്കുമായി
ഓടിനടക്കുന്ന ആരോഗ്യ പ്രവർത്തകർ
ഞെട്ടുന്ന വാർത്തകൾ കേട്ട് രാജ്യം നടുങ്ങുന്ന നേരത്ത്
ശരവേഗമെത്തുന്നു ദ്രുതകർമ്മസേനകൾ
ലോക്ഡൗൺ നിർദ്ദേശങ്ങളും സഹായവും കമ്മ്യൂണിറ്റി കിച്ചണുകളും
നമ്മുടെ നാടിനെ ഭീതിയിൽ നിന്നും ആശ്വാസമേകുന്നു.
നല്ലൊരു നാളേക്കായി നല്ലൊരു പുലരിക്കായ്
കൊറോണയില്ലാത്ത സ്നേഹം തുളുമ്പുന്ന
പുതിയൊരു പുലരിക്കായ് കാത്തിരിക്കാം
തളരാതെ മനം ഇടറാതെ കാത്തിരിക്കാം.

 

ആദിത്യ.ജി.എ
6 A പഞ്ചായത്ത് .യു.പി.എസ്.തെങ്ങുംകോട്
പാലോട് ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത