ജി.യു.പി.എസ് പെരിഞ്ഞനം/അക്ഷരവൃക്ഷം/പൂക്കളുടെ സുഗന്ധം
പൂക്കളുടെ സുഗന്ധം
രാവണപുരം എന്ന സ്ഥലത്ത് രാം ലാൽ എന്നു പേരായ ഒരു ധനികൻ ജീവിച്ചിരുന്നു. രാംലാൽ ഒരു അഹങ്കാരിയായിരുന്നു. ചപ്പുചവറുകൾ റോഡിലേക്ക് വലിച്ചെറിയുന്നതും പുഴയിലേക്ക് വീട്ടിലെ മലിനജലം ഒഴുക്കിവിടുന്നതും അയാളുടെ പതിവായിരുന്നു.
അങ്ങിനെയിരിക്കെ ആ നാട്ടിൽ കുറെയാളുകൾ വസൂരി എന്ന രോഗം പിടിച്ച് മരിച്ചു. രാംലാൽ അതിനെയൊന്നും വകവെച്ചില്ല.
രാംലാൽ പുഛത്തോടെ ചിരിച്ചു കൊണ്ട് പറഞ്ഞു.
കല്യാണം നടന്നു. കുറച്ചു പേർ മാത്രമാണ് കല്യാണത്തിന് വന്നത്. രാംലാലിന്റെ കൂട്ടുകാരൻ രാമദാസും ഒരു പണക്കാരനായിരുന്നു. അയാൾ ബുദ്ധിമാനായിരുന്നു. അതിനാൽ കല്യാണത്തിന് വന്നില്ല . നിർഭാഗ്യമെന്നു പറയട്ടെ
കല്യാണം കഴിഞ്ഞ് കുറച്ചു ദിവസം കഴിഞ്ഞപ്പോൾ രാംലാലിനും വസൂരി പിടിച്ചു. അയാൾ താമസിയാതെ മരിച്ചു. അയാളുടെ ഭാര്യ രക്ഷപ്പെട്ടു. ഗർഭിണിയായിരുന്ന അവൾ സമയമായപ്പോൾ പ്രസവിച്ചു.
കാലങ്ങൾ കടന്നു പോയി. രാം വളർന്നു വലുതായി. ഒരു തണുപ്പുള്ള പ്രഭാതത്തിൽ രാമദാസ് ആ വഴി വന്നപ്പോൾ ഒരു യുവാവ് റോഡ് അടിച്ചു വാരുന്നത് കണ്ടു. അയാൾ ചുറ്റും നോക്കിയപ്പോൾ ആ പ്രദേശം മുഴുവൻ മനോഹരമായ പൂന്തോട്ടം പോലെയായിരിക്കുന്നതും കണ്ടു. അയാൾ രാമദാസിനോട് പറഞ്ഞു
രാംദാസ് പറഞ്ഞു
|