എച്ച്.എസ്. എസ് ഫോർ ഗേൾസ് വെങ്ങാനൂർ/അക്ഷരവൃക്ഷം/കാലം

12:37, 18 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 44049 (സംവാദം | സംഭാവനകൾ) ('{{BoxTop1 | തലക്കെട്ട്= കാലം <!-- തലക്കെട്ട് - സമചിഹ്...' താൾ സൃഷ്ടിച്ചിരിക്കുന്നു)
കാലം

രക്തബന്ധങ്ങളും
സ്നേഹബന്ധങ്ങളും
പോയ്മറഞ്ഞുള്ളോരു
കാലമിന്ന്
പണമെന്നൊരത്യാഗ്രഹത്തിന്
പിന്നാലെ നെട്ടോട്ടമോടുന്ന
 മാനുഷരെ
മർത്യനു മാനുഷ
 ഗുണങ്ങൾ കുറയുമ്പോൾ
മർക്കടമുഷ്ടികൾ കാട്ടും കാലം
 ഋഷിമാർ ചൊല്ലിയ
ചൊല്ലുകൾക്കും മീതെ
കാർക്കിച്ചു തുപ്പിയ വീരസ്യങ്ങൾ
'അഹം' അറിഞ്ഞുള്ളോരെ
കാണുമ്പോൾ
ഞാനെന്നഹംഭാവം
ഉജ്ജ്വലിക്കെ
ഉദ്യമസാഹസ ധർമങ്ങളെല്ലാം
കാറ്റിൽ പറത്തി നടന്നീടവേ
പാഠം പഠിക്കാത്ത ഏവർക്കും
 പാഠമായി കൊറോണ
വൈറസിൻ ദ്രുതവ്യാപനം
അതുനമുക്കേകുന്ന
പാഠമിതല്ലേ കൈ കാൽ
കഴുകുന്ന ബാഹ്യശുദ്ധി
അന്ത: ശുദ്ധിക്കായിനി കാലം
കരുതിവെച്ചീടുമോ-
മഹാമാരികൾ
ആ വിപത്തിന്നായ് കാത്തിരിക്കാതെ
കൈവരിച്ചീടേണ്ടു സദ്ഗുണങ്ങൾ
 

ദേവിക. പി
9ഡി എച്ച് എസ് എസ് ഫോർ ഗേൾസ് വെങ്ങാനൂർ
ബാലരാമപുരം ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത