കാടാച്ചിറ ഹയർ സെക്കന്ററി സ്കൂൾ, കാടാച്ചിറ/അക്ഷരവൃക്ഷം/മഹാ മാരി

13:56, 17 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Kadachira (സംവാദം | സംഭാവനകൾ) ('{{BoxTop1 | തലക്കെട്ട്=മഹാമാരി <!-- തലക്കെട്ട് - സമചിഹ...' താൾ സൃഷ്ടിച്ചിരിക്കുന്നു)
മഹാമാരി

വിശ്വത്തിലേക്കു വിപത്തായ് വന്നു നീ
എവിടെ നിന്നുൽഭവിച്ചു നീ ഹനിച്ചു.
ഹനിച്ചു കളയല്ലീ ജീവിതമാം ചക്രം
ഒന്നിച്ചൊന്നായ് നേരിടാം നമുക്കി-
വിപത്തിനെ ശുദ്ധിയാക്കീടാം തനുവും
മനവും പാലിച്ചീടാമൊരകലവും.
അഹം എന്നൊരാ ബോധവും കളഞ്ഞെരു-
മിച്ചു നേരിടാമി വിപത്തിനെ.
തനിച്ചല്ല കൂടെയുണ്ടാർദ്രമാം കൈകളും,
നൻമ മരങ്ങളും ,കൈ കഴുകിടാം-
തുടച്ചു നീക്കാം നമുക്കീ
ഇരുട്ടിനെ നയിക്കാം പുതുവെളിച്ചം.
പടുത്തുയർത്തിടാം ജീവിത ചക്രത്തെ
നയിക്കാം പുതു വെളിച്ചത്തിലേക്കു
നമുക്കു മുന്നേറാം വിശ്വ വിജയത്തിനായ്.




ഹൃതിക വിനോദ്
6 E കാടാച്ചിറ ഹയർ സെക്കന്ററി സ്കൂൾ
കണ്ണൂർ സൗത്ത് ഉപജില്ല
കണ്ണൂർ
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Kannans തീയ്യതി: 17/ 04/ 2020 >> രചനാവിഭാഗം - കവിത