എച്ച്.എസ്.മുണ്ടൂർ/അക്ഷരവൃക്ഷം/ബാല്യകാലം

Schoolwiki സംരംഭത്തിൽ നിന്ന്
23:41, 17 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Padmakumar g (സംവാദം | സംഭാവനകൾ) ('{{BoxTop1 | തലക്കെട്ട്= ബാല്യകാലം | color= 2 }} <center> <poem> തിരക്ക...' താൾ സൃഷ്ടിച്ചിരിക്കുന്നു)
ബാല്യകാലം

തിരക്കാർന്ന ജീവിതവേളയിൽ
ഓർത്തുപോകുന്നു ഞാനെൻ ബാല്യകാലം.....
മണ്ണുവാരിക്കളിച്ചും മണ്ണപ്പംചുട്ടും
വിശപ്പും ദാഹവും മറന്നകാലം....
കോരിച്ചൊരിയുന്ന മഴയുടെ നടുവിലും
കടലാസുതോണികൾ തീർത്തകാലം....
ചൂരലുമായെത്തുന്ന അമ്മയുടെമുന്നിൽ
നുണയുടെ കൊട്ടാരം പണിതകാലം....
എന്നിട്ടും കിട്ടുന്ന ഓരോ അടിയും മനസ്സിലെ
സുഖമുള്ള നോവാക്കിമാറ്റിയകാലം....
തിരിച്ചുകിട്ടില്ല എന്നുറപ്പുണ്ടായിട്ടും
കിനാവുകാണുന്നു ഞാനെൻ ബാല്യകാലം

ഗൗരി കെ എം
6 G എച്ച്.എസ്.മുണ്ടൂർ
ആലത്തൂർ ഉപജില്ല
പാലക്കാട്
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത




 സാങ്കേതിക പരിശോധന - Padmakumar g തീയ്യതി: 17/ 04/ 2020 >> രചനാവിഭാഗം - കവിത