കണ്ടവരുണ്ടോ, ദൈവത്തെ കണ്ടവരുണ്ടോ അമ്പലവും പള്ളിയും പൂട്ടിക്കിടക്കുന്നു കണ്ടവരുണ്ടോ ദൈവത്തെ കണ്ടവരുണ്ടോ പ്രപഞ്ച മാകെ പടർന്നൊരു മഹാവ്യാധി അസുര അവതാരമെടുത്ത് താണ്ടവമാടുമ്പോൾ കണ്ടവരുണ്ടോ, ദൈവത്തെ കണ്ടവരുണ്ടോ. കണ്ടവരുണ്ട് ദൈവത്തെ കണ്ടവരുണ്ട് കല്ലിലും ക്രൂശിത കുരിശിലുമല്ല കണ്ണുകളിൽ, ദയയുടെ മിന്നലാട്ടമായി കൈകളിൽ കരുത ലിന്റെ തലോടലായി ചുണ്ടുകളിൽ ആശ്വാസവാക്കുകളായി ദൈവം മനുഷ്യരിലുണ്ട് സഹജീവികളോട് കാരുണ്യത്തോടെ പ്രവർത്തിക്കുന്ന മനുഷ്യനായി പൊരുതാം നമുക്കൊത്തു ചേർന്ന് കൊറോണ യെന്നൊരു ഭസ്മാസുര നെതിരെ കരുതലിന്റെ ആയുധ മേന്തി