ഗവ എച്ച് എസ് കണ്ണാടിപ്പറമ്പ്/അക്ഷരവൃക്ഷം/കൊറോണ വൈറസ് മഹാവിപത്ത്

16:15, 17 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Kannadiparambaghss (സംവാദം | സംഭാവനകൾ) ('{{BoxTop1 | തലക്കെട്ട്= കൊറോണ വൈറസ് മഹാവിപത്ത് <!-- ത...' താൾ സൃഷ്ടിച്ചിരിക്കുന്നു)
കൊറോണ വൈറസ് മഹാവിപത്ത്

നമുക്ക് എല്ലാവർക്കും അറിയാം ഇന്ന് ലോകം മുഴുവൻ കോവിഡ് 19 എന്ന രോഗത്തിന്റെ ഭീഷണിയിലാണ്. കൊറോണ വൈറസ് ആണ് കോവിഡ് 19 രോഗം പടർത്തുന്നത്. ഈ വൈറസിനെ പ്രവേശനം മൂക്കിൽ കൂടിയും വായിൽ കൂടിയുമാണ്. കൈകൾ കൊണ്ട് തൊട്ട് കണ്ണിൽ കൂടെയും വൈറസ് പ്രവേശിക്കാം. ശ്വാസകോശത്തെ ബാധിക്കുന്നതിനാൽ അതീവ ജാഗ്രത പാലിക്കേണ്ടതാണ്. ഈ വൈറസിന്റെ ലക്ഷണങ്ങൾ പനി, തുമ്മൽ ,ജലദോഷം, ചുമ തുടങ്ങിയവയാണ്. രോഗം വരാതിരിക്കാനുള്ള മുൻകരുതലായി കൂട്ടംകൂടി നിൽക്കുന്നത് ഒഴിവാക്കുക. കൈകൾ ഇടയ്ക്കിടെ സോപ്പുപയോഗിച്ച് കഴുകുക. തുമ്മുമ്പോഴും ചുമയ്ക്കുമ്പോഴും തൂവാല ഉപയോഗിച്ച് മൂക്കും വായും പൊത്തുക. യാത്ര ചെയ്യേണ്ട സാഹചര്യം വന്നാൽ ഉറപ്പായും മാസ്ക് ധരിക്കുക .യാത്ര കഴിഞ്ഞു വന്നയുടൻ സോപ്പോ സാനിറ്റൈസറോ ഉപയോഗിച്ച് കൈകൾ വൃത്തിയായി കഴുകുക. വ്യക്തിശുചിത്വവും പരിസരശുചിത്വവും പാലിക്കുക. ചൈനയിലെ വുഹാനിലാണ് ഈ രോഗത്തിന്റെ ഉത്ഭവസ്ഥാനം. ലോകത്തിലെ ഒന്നാം രാജ്യമായ അമേരിക്ക തകർന്നു തരിപ്പണമായി. സാമ്പത്തികമായി തകർന്നടിഞ്ഞു .കൊലയാളി വൈറസിന് മുൻപിൽ സമ്പന്ന രാഷ്ട്രങ്ങൾ വീണുടഞ്ഞു .നമ്മുടെ രാജ്യം ഉടൻതന്നെ സമ്പൂർണ ലോക്ക് ഡൗൺ പ്രഖ്യാപിച്ചു. കൊറോണയേ തുരത്താനുള്ള നടപടികൾ തുടങ്ങി. സമൂഹ വ്യാപനം തടയുക എന്നതാണ് ലോക്ക് ഡൗണിന്റെ ഉദ്ദേശം. രോഗം പകരാതിരിക്കേണ്ടതിന്റെ ഉത്തരവാദിത്വം നമുക്കുതന്നെയാണ്. അതുകൊണ്ടുതന്നെ സാമൂഹിക അകലം പാലിക്കുക. രോഗത്തെക്കുറിച്ച് ഭയമല്ല ജാഗ്രതയാണ് വേണ്ടത്. നാം ഇപ്പോൾ അതിജീവനത്തിന്റെ പാതയിൽ ആണ്. സുനാമിയും ഓഖി ദുരന്തവും പ്രളയവുമൊക്കെ അതിജീവിച്ച നമ്മൾ കൊറോണാ വൈറസിനെയും മറികടക്കുമെന്ന് പ്രത്യാശിക്കാം.

കൃഷ്ണപ്രിയ കെ
8 D ജി എച്ച് എസ് എസ് കണ്ണാടിപറമ്പ
പാപ്പിനിശ്ശേരി ഉപജില്ല
കണ്ണൂർ
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം