ഗവൺമെൻറ്, എച്ച്.എസ്. പെരുമ്പഴുതൂർ/അക്ഷരവൃക്ഷം/ കരി മൂർഖന്റെ മുട്ട
കരി മൂർഖന്റെ മുട്ട
മഹാ അത്യാർത്തിക്കാരനും അറുപിശുക്കനും ആയിരുന്നു ഭാനു .സ്വന്തം ബന്ധുക്കൾക്കു പോലും ഒരു ഗ്ലാസ് വെള്ളം കൊടുക്കില്ല .ഒരിക്കൽ ഭാനുവിന് കുറെയധികം മിഠായി കിട്ടി .അത് കഴിക്കാനൊരുങ്ങുമ്പോൾ ആണ് അയാളുടെ സഹോദരൻ ദാമു വന്നത് .ഭാനു വേഗം മിഠായി കുടത്തിലിട്ടു അതിന്റെ വായ ഒരു തുണി കൊണ്ട് കെട്ടിവച്ചു ." എന്താടാ ആ കുടത്തിൽ ദാമു ചോദിച്ചു ".ഒരു കരി മൂർഖനാ ....വീടിനകത്തു വന്നതാ ...കുടം കണ്ടപ്പോൾ അതിനകത്തു കയറി .ഞാൻ അതിന്റെ വായ് മൂടി കെട്ടിവച്ചു .ഇനി അതിനെ കാട്ടിൽ കൊണ്ട് കളയണം .:ഭാനു പറഞ്ഞു .അനിയന് അതൊട്ടും വിശ്വാസമായില്ല .ഭാനുവിനെ ഒന്ന് പറ്റിക്കാൻ തന്നെ ദാമു തീരുമാനിച്ചു .അനിയൻ പോകാൻ വേണ്ടി ഭാനു കാത്തിരുന്നു .എന്നിട്ടു വേണം ഈ മിഠായികൾ മുഴുവൻ കഴിക്കാൻ .കാത്ത് കാത്തിരുന്നു ഭാനു ഉറങ്ങിപ്പോയി .
|