കാവും കുളങ്ങളും കായലോളങ്ങൾ തൻ കാതിൽ ചിലമ്പുന്ന കാറ്റും കാടുകൾക്കുള്ളിലെ സസ്യ വൈവിധ്യവും ഭൂതകാലത്തിന്റെ സാക്ഷ്യം ! അമ്മയാം വിശ്വപ്രകൃതിയീ നമ്മൾക്ക് തന്ന സൗഭാഗ്യങ്ങളെല്ലാം നന്ദിയില്ലാത്ത നിരസ്കരിച്ച നമ്മൾ നന്മ മനസ്സിൽ ഇല്ലാത്തോർ മുത്തിനെപ്പോലും കരിക്കട്ടയാക്കുന്ന ബുദ്ധിയില്ലാത്തവർ നമ്മൾ ! മുഗ്ധസൗന്ദര്യത്തേ വൈരൂപ്യമാക്കുവാ നൊത്തൊരുമിച്ചവർ നമ്മൾ! കാരിരുമ്പിന്റെ ഹൃദയങ്ങളെത്രയോ കാവുകൾ വെട്ടിത്തെളിച്ചു കാതരചിത്തമെന്നെത്രയോ പക്ഷികൾ കാണാമറയത്തൊളിച്ചു !