വെള്ളിക്കരയിട്ട മരതക ചട്ടുചുറ്റി മണ്ണിൻ മകുടമായി വിളങ്ങും ലാവണ്യവതി മനശ്ശാന്തിതരും മമ ജൻമ നാടേ മനോഹരീ കളകളമൊഴുകി സ്നിഗ്‌ദ മടിത്തട്ടു കാണുമാറാഴകാർന്ന- രുവികളുമതിരിൽ മേഘ മേലാപ്പു- തൊമുത്തുംഗ മെരുക്കളും. പച്ചപട്ടുപാവാടയിൽ മിന്നും വെള്ളിനൂലിഴ പോലെ സംഖ്യം ശീതളമാമലഞൊറിയിളകും കോമളനദികളുമീരൻ തടങ്ങളും. മഞ്ഞുപൊഴിയും വസന്തത്തിൽ വിരിയുമായിരം പൂവാടികൾ കുളിർതെന്നലാഞ്ഞുവീശും ഉഷ്ണകാലത്തും നീല ജലാശയങ്ങൾ.