22:38, 16 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 42355(സംവാദം | സംഭാവനകൾ)('{{BoxTop1 | തലക്കെട്ട്= താക്കീത് <!-- തലക്കെട്ട് - സമച...' താൾ സൃഷ്ടിച്ചിരിക്കുന്നു)
കാലമതിന്റെ കടമ നിർവ്വഹിക്കുന്നു
പ്രകൃതിയിൽ ശാന്തമായി സുന്ദരമായി
രാവും പകലും കടന്നു പോകുന്നു
എങ്ങും ശുദ്ധവായു നിറഞ്ഞൊഴുകുന്നു
കൊട്ടും പാട്ടുമില്ല ശബ്ദകോലാഹലങ്ങളില്ല
എവിടെയും ശാന്തത
കാറ്റിന് സുഗന്ധമുണ്ടായി
തിരമാലകൾക്ക് താളമുണ്ടായി
കാടിനുള്ളിൽ വന്യമൃഗങ്ങൾ
സൈ്വരമായി വിഹരിക്കുന്നു
പക്ഷികൾ ആനന്ദത്താൽ ചിറകടിക്കുന്നു
ഇന്ന് ലോകം ഒരു വൈറസിന് മുന്നിൽ പകച്ചു നിൽക്കുമ്പോൾ
പരിസ്ഥിതി ശുദ്ധീകരിക്കപ്പെടുന്നു
മനുഷ്യനെ തടവിലാക്കപ്പെട്ടിരിക്കുന്നു
മണ്ണിനെയും വായുവിനെയും പ്രകൃതിയെയും
കണക്കറ്റ് ദ്രോഹിച്ചതിന്റെ
ചെറിയ ഒരു താക്കീത്
ഓർക്കുക.. സൂക്ഷിക്കുക