ജി.എച്ച്.എസ്.തടിക്കടവ്/അക്ഷരവൃക്ഷം/കൊറോണക്കാലത്തെ ജീവിതം

14:50, 17 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Gups13770 (സംവാദം | സംഭാവനകൾ) ('{{BoxTop1 | തലക്കെട്ട്= കൊറോണക്കാലത്തെ ജീവിതം <!-- ത...' താൾ സൃഷ്ടിച്ചിരിക്കുന്നു)
കൊറോണക്കാലത്തെ ജീവിതം

കണ്ണീരിന്റെ നനവൊപ്പുമായി,
ഓരോ ജീവിതകഥകളും ഞെരിഞ്ഞമരുന്നു,
ഭീതിയുടെ കയ്യൊപ്പുമായ്,
മനുഷ്യനെ മയക്കാൻ വില്ലനായി,
കൊറോണ എന്ന അവതാരം,

തെന്നലിന്റെ ശ്വാസഗതി ഉയർന്നു താഴുമ്പോൾ,
എതിർ രാജ്യങ്ങൾ അഗ്നിയിൽ എരിഞ്ഞടങ്ങുന്നു,
മനുഷ്യനെ മയക്കിയ മതങ്ങളും, ദൈവങ്ങളും,
വില്ലനായി അവതരിച്ച്,
നമ്മെ നോക്കി പരിഹസിക്കുന്നു,

മരണത്തിൻ വാതിലുകൾ തുറന്നടക്കുമ്പോൾ,
പോർവിളികളും അട്ടഹാസങ്ങളും, ഞെരിഞ്ഞമരുന്നു,
മാധ്യമത്തിന്റെ നുണക്കുഴികളിൽ,
വീണടങ്ങുന്ന ജന്മായുസുകൾ, ബോധമില്ലാതലയുന്നു,
ഭീകരദൃശ്യങ്ങൾ കൊറോണയായ് മാറുമ്പോൾ,
ഒറ്റ മനസ്സോടെ ഒരുമയോടെ,
എന്നും കൈ കോർത്തിടാം.

ശ്രേയരാജ്.യു
7B ജി.എച്ച്.എസ്.തടിക്കടവ്
തളിപ്പറമ്പ ഉപജില്ല
കണ്ണൂർ
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത