നമ്മുടെ അമ്മയാം ഭൂമിയെ- കാത്തീടാം പരിപാവനമായ്
അവളിലെ സൃഷ്ടിയാം
വൃക്ഷലതാദികൾ, കാവുകൾ
കാടുകൾ, തോടുകൾ
അരുവികൾ, പുഴകൾ
പച്ച വിരിച്ച വയലേലകൾ
നശിപ്പീച്ചേടല്ലേ ഇവയൊന്നും
സംരക്ഷിക്കൂ നാളേയ്ക്കായ്
അവൾ തൻ മൂലപ്പാലാം തെളിനീരും
പ്രാണനാം വായുവും
കരുതി വയ്ക്കൂ തലമുറയ്ക്കായ്
പ്രകൃതിയെ ദ്രോഹിച്ചീടുകിൽ
അവൾ തൻ പ്രതികാരം
പ്രളയമായ് ഭൂകമ്പമായ്
കൊടും ചൂടായ്, മഹാവ്യാധിയായ്
അനുഭവിച്ചീടുന്നു നാം ദിനവും
ദ്രോഹിച്ചീടല്ലേ ജനനിയാം ഭൂമിയെ