13:22, 15 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 28017(സംവാദം | സംഭാവനകൾ)('*{{PAGENAME}}/ സാറാ മെർലിൻ എബ്രഹാം | സാറാ മെർലിൻ എബ്രഹ...' താൾ സൃഷ്ടിച്ചിരിക്കുന്നു)
കാഴ്ചകൾക്കപ്പുറം വിശാലമായ ഉലകിൽ
കാണാൻ കഴിഞ്ഞില്ലല്ലോ നിൻ കണ്ണിന്
കണ്ടനാളിതുവരെ നിൻ കണ്ണു തേടി യതും
എൻകണ്ണ് കാണാൻ കാത്തിരുന്നതും ഒന്നല്ലേ ജ്യേഷ്ഠാ
പിച്ചവെച്ചടിയുരുണ്ടു വീണലറുംമ്പോൾ
വാരിയെടുക്കാനായ് ഇരുളിമ മാത്രം
അത്ഭുതകാഴ്ചകളിലെ അമ്പിളിമാമനെ
കാട്ടിത്തരാനുമായുള്ളതും ഇരുളിമ
തുല്യമാണോ ഈ കണെക്കെന്ന കൊതികാട്ടിടാൻ
തെറ്റു ചെയ്തിടുമ്പോൾ കണ്ണിറുക്കുവാൻ
ആരുമില്ലാരുമില്ലെന്നും മുന്നിലായി
ഏകാന്തതയുടെ പടികൾ കയറിക്കയറി
ഒരുനാൾ നാം ഒന്നിച്ചുരുണ്ടു വീഴുമെൻ ജ്യേഷ്ഠാ
അന്നു നിൻ കണ്ണിൽ ഞാൻ കാണും
നമുക്കുള്ളേക സമ്പത്ത് ……..
“അമ്മ”…..