ജി.എച്ച്.എസ്.തടിക്കടവ്/അക്ഷരവൃക്ഷം/മഹാമാരി

12:34, 17 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Gups13770 (സംവാദം | സംഭാവനകൾ) ('{{BoxTop1 | തലക്കെട്ട്= മഹാമാരി <!-- തലക്കെട്ട് - സമച...' താൾ സൃഷ്ടിച്ചിരിക്കുന്നു)
മഹാമാരി

'ഞാനെ'ന്ന ഭാവമെൻ ഗർവിനാൽ വന്നു
ആ ഞാനിന്നു വന്നു പോൽ
  മഹാമാരിയിൽപ്പെട്ട്;
ലോകായലോകത്തെയെല്ലാം വിറപ്പിച്ച മാരി
ലോകൈക മർത്യന്നു നാശം വിതച്ചു....
എല്ലാമൊടുക്കാനൊടുങ്ങുവാൻ വന്നൂ.
ദൈവമൊന്നുണ്ടോ? പൂജയിന്നുണ്ടോ?
എല്ലാമിവനായി സൃഷ്ടിച്ച ദൈവം!
കണ്ടുവോ വല്ലതും !
മഹാമാരിയിൽ മുങ്ങി .... പൂത്തകാശിനാൽ ഗർവും
പിന്നെ , പൂത്തുലഞ്ഞൊരാസ്വപ്നവും
എല്ലാമകലെയാണീ മഹാമാരിയിൽ..!
'ഒന്നുമില്ലാത്തവൻ'
പിന്നെ, 'ഉള്ളവനെ'ന്നോ?
സമത്വമായിയെല്ലാമകമേ വലിഞ്ഞൂ ...
ഒന്നിച്ചു നിന്നാൽ നമുക്കൊന്നിച്ചു നേടാം..
ഒരു നല്ലൊരിന്ത്യ തൻമാതൃത്വമെന്നും.......

ദേവിപ്രിയ വിനോദ്
9B ജി.എച്ച്.എസ്.തടിക്കടവ്
തളിപ്പറമ്പ് ഉപജില്ല
കണ്ണൂർ
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത