'ഞാനെ'ന്ന ഭാവമെൻ ഗർവിനാൽ വന്നു
ആ ഞാനിന്നു വന്നു പോൽ
മഹാമാരിയിൽപ്പെട്ട്;
ലോകായലോകത്തെയെല്ലാം വിറപ്പിച്ച മാരി
ലോകൈക മർത്യന്നു നാശം വിതച്ചു....
എല്ലാമൊടുക്കാനൊടുങ്ങുവാൻ വന്നൂ.
ദൈവമൊന്നുണ്ടോ? പൂജയിന്നുണ്ടോ?
എല്ലാമിവനായി സൃഷ്ടിച്ച ദൈവം!
കണ്ടുവോ വല്ലതും !
മഹാമാരിയിൽ മുങ്ങി .... പൂത്തകാശിനാൽ ഗർവും
പിന്നെ , പൂത്തുലഞ്ഞൊരാസ്വപ്നവും
എല്ലാമകലെയാണീ മഹാമാരിയിൽ..!
'ഒന്നുമില്ലാത്തവൻ'
പിന്നെ, 'ഉള്ളവനെ'ന്നോ?
സമത്വമായിയെല്ലാമകമേ വലിഞ്ഞൂ ...
ഒന്നിച്ചു നിന്നാൽ നമുക്കൊന്നിച്ചു നേടാം..
ഒരു നല്ലൊരിന്ത്യ തൻമാതൃത്വമെന്നും.......