ഗവ. മോ‍ഡൽ ബോയ്സ് എച്ച്.എസ്.എസ്. കൊല്ലം/അക്ഷരവൃക്ഷം/അതിജീവനം

Schoolwiki സംരംഭത്തിൽ നിന്ന്
17:08, 16 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 41056boysklm (സംവാദം | സംഭാവനകൾ) ('{{BoxTop1 | തലക്കെട്ട്= അതിജീവനം | color=5 }} പ്രപഞ്ചത്ത...' താൾ സൃഷ്ടിച്ചിരിക്കുന്നു)
അതിജീവനം

പ്രപഞ്ചത്തെ കാർന്നീടും രോഗമേ - ഞാൻ നിന്നോടൊന്നു അരുളട്ടെ, ജീവനെ അപഹരിക്കുന്ന നിൻ - കാൽപ്പാടുകൾ ധരിത്രിയെ വിഴുങ്ങുന്നു. മനുജൻ തന്നുടെ പ്രസന്നതയെല്ലാം ദുഃഖമാക്കി ദൃശ്യ ഉലകത്തെ നിൻ കൈപിടിയിലാക്കി. ഭൂതലത്തിലൊരായിരം ശവശരീരമായി, രോഗം പേറിടുമീ കാലത്ത് - മലയാളനാടൊന്നായി നിന്നീടും, ഒന്നിച്ചൊരു മനസ്സായി - വെയിലത്ത് വാടീടും രക്ഷാഭടന്മാർ നമുക്കായി, നിയമപാലകരും മാലാഖമാരും, മാനവജനതയോടൊപ്പം അതി- ജീവനത്തിനായി മുന്നേറുന്നു. ജാതി മത ഭേദമന്യേ എല്ലാവരു- മൊറ്റക്കെട്ടായി നിന്നെ തോൽപ്പിക്കും. രക്തത്തിനു വേണ്ടി പിടയുന്നൊ- രായിരം മനുഷ്യരുടെ മനസ്സ് അറിയുക. അതിജീവനത്തിൻ്റെ തൂലിക - യെഴുതിയ മാനവർ തിരിച്ചു വരുമീ ലോകത്ത് പ്രളയത്തിൽ പൊതിഞ്ഞ കേരളം - അതിജീവനത്തിൻ്റെ മാതൃക കാട്ടി - മുന്നേറുമ്പോലെ ഈ മഹാ- മാരിയേ ഞങ്ങൾ ഒന്നായി തടുക്കും. പണക്കാരനെന്നോ നിത്യ പട്ടിണി- ക്കാരനെന്നോയില്ലാതെ ഈ വേളയിൽ, ഒന്നിച്ചൊരു മനസ്സായി മനസാക്ഷിയായി - അതിജീവനത്തിൻ്റെ കൈപ്പട തെളിയുമ്പോൾ, എരിഞ്ഞടങ്ങിയ ആശകളും സ- ന്തോഷങ്ങളും ഞങ്ങൾ തിരിച്ചു - പിടിക്കുമീ വേളയിൽ. ഞങ്ങളീ മാത്രയിൽ നിന്നോടൊന്നു - പറയട്ടെ - തോൽക്കും ഞങ്ങൾ പക്ഷെയെന്നാൽ - തകർക്കാനാകില്ല. " ഈ നന്മയാർന്ന ലോകത്തെ .

ആർച്ച എം