വി.കെ.കാണി ഗവൺമെന്റ് എച്ച്. എസ് പനയ്ക്കോട്/അക്ഷരവൃക്ഷം/ഭൂമി സനാഥയാണ്

23:31, 15 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 42062 (സംവാദം | സംഭാവനകൾ) ('{{BoxTop1 | തലക്കെട്ട്= ഭൂമി സനാഥയാണ് <!-- തലക്കെട്ട...' താൾ സൃഷ്ടിച്ചിരിക്കുന്നു)
ഭൂമി സനാഥയാണ്

പ്രപഞ്ചഗോപുരവാതിൽ തുറന്നു
പണ്ടു മനുഷ്യൻ വന്നു
ആദിയിലാകാശങ്ങളിൽ നിന്നൊരു
നാദതരം പോലെ
കാലത്തിന്റെ ശിരസ്സിലിരുന്നൊരു
പീലിത്തിരുമുടി പോലെ
സ്വപ്നം കാണും തിരുമിഴികൾക്കൊരു
സ്വാഗത ഗാനവുമായി
നക്ഷത്രക്കതിർ നട്ടു വളർത്തിയൊരക്ഷയപാത്രവുമായി
പ്രപഞ്ച ഗോപുര വാതിൽ തുറന്നു
പണ്ടു മനുഷ്യൻ വന്നൂ
വിശ്വപ്രകൃതി വെറുംകൈയോടെ
വിരുന്നു നൽകാൻ നിന്നു.
അന്നു മനുഷ്യൻ തീർത്തു ഭൂമിയിലായിരമുജ്ജ്വല ശില്പങ്ങൾ 
അപുക്കു, മഥുരാപുരികൾ കലയുടെ യമരാവതികൾ
അഷൈടശ്വര്യസമൃദ്ധികൾ
ചൂടിയനശ്വരയായീ ഭൂമി സങ്കല്പത്തിനു
ചിറകുകൾ കിട്ടി സനാഥയായി ഭൂമി
മണ്ണിലെ ജീവിത ഖനികളിൽ മുഴുവൻ
പൊന്നു വിളഞ്ഞതു കാൺകെ,
സൂര്യൻ കോച്ചകൊണ്ടു ജ്വലിച്ചു 
ശുക്രനു കണ്ണുചുവന്നു
ഭൂമിയെയൊന്നു വലു വച്ചൊരുനാൾ പൂത്തിങ്കൾക്കല പാടീ:
പറഞ്ഞയയ്ക്കുക ദേവീ, മനുഷ്യനെയൊരിക്കലിവിടെക്കൂടി...

അക്സാ ‍ജോൺ
9 ബി വി കെ കാണി ഗവ.എച്ച് എസ് പനയ്ക്കോട്
പാലോട് ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത