ശുചിത്വമാണ് ലക്ഷ്യം നമ്മൾ പാർക്കും സുന്ദരഭൂമി സുന്ദരമായി കാത്തിടുവാൻ നമ്മൾ തന്നെ ശ്രമിച്ചിടേണം നമുക്കുചുറ്റും കുന്നുകൂടും മാലിന്യങ്ങൾ നീക്കിടേണം കടലും കായലും പുഴകളുമെല്ലാം മലിനമാകാതെ കാത്തിടേണം ശുചിത്വമായി ജീവിച്ചാൽ രോഗങ്ങളെല്ലാം വിടപറയും നിത്യവും കുളി കഴിഞ്ഞെന്നാലും കൈകൾ ഇടയ്ക്കിടെ കഴുകിടേണം നമ്മുടെ ലക്ഷ്യം ശുചിത്വമെന്നാൽ പൂർണാരോഗ്യം നമുക്കു സ്വന്തം