ഗവൺമെൻറ്, എച്ച്.എസ്. അവനവൻചേരി/അക്ഷരവൃക്ഷം/ പ്രകൃതി സുന്ദരി...

Schoolwiki സംരംഭത്തിൽ നിന്ന്
19:22, 15 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 42021 (സംവാദം | സംഭാവനകൾ) ('{{BoxTop1 | തലക്കെട്ട്= പ്രകൃതി സുന്ദരി... <!-- തലക്ക...' താൾ സൃഷ്ടിച്ചിരിക്കുന്നു)
പ്രകൃതി സുന്ദരി...

പുലർകാലമണിഞ്ഞുഭൂതലം
കുളിരിൽ കുളിച്ചു നിൽക്കവേ,
വരവായ് പറവകൾ വാനി -
ലലയായ് നിറയും കളകൂജനം.
മഴയിൽക്കുളിർത്ത ധാരാതലം
തളിരും തരുമണിഞ്ഞു നിൽക്കെ
മിഴിയാലത് കണ്ടുണരുവോർ -
ക്കമൃതം വേറെ വേണമോ ?
ശതകോടി വർണ്ണരാജികൾ
ചിതറിച്ചണയുന്ന അംശുമാൻ
മടിയാതെ വിളിക്കയാണുണരാൻ
കർമ്മപഥത്തിലെത്തുവാൻ
ഇരവും പകലുമേകുവാൻ
പതിവായ് ചുറ്റുന്ന മേദിനി
പരിവാരങ്ങളെ നന്നേ
പരിപാലിക്കുന്നു നിത്യവും
സൂര്യരശ്മിതൻ തല്ലേറ്റ് അടർന്നുവീഴുന്ന ഇതളുകൾ.
സൂര്യതാപത്താൽ കൊഴിയുന്നു മൊട്ടുകൾ.
സൂര്യകോപത്താൽ കരിയുന്നു മുകുളങ്ങൾ
പ്രകൃതിനിയമങ്ങളോക്കെയുമാലിഖിതങ്ങൾ
                                    
 

സ്വാതി ജി നായർ
10A ഗവൺമെൻറ്, എച്ച്.എസ്. അവനവൻചേരി
ആറ്റിങ്ങൽ ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത