എത്ര സുന്ദരം എത്ര സുന്ദരം എന്റെ പ്രകൃതി,
മലകളും പുഴകളും നിറഞ്ഞ എന്റെ പ്രകൃതി.
ദൈവം നൽകുന്ന വരദാനമാണീ പ്രകൃതി,
എത്ര സുന്ദരം എത്ര സുന്ദരം എന്റെ പ്രകൃതി.
പച്ചവിരിച്ച മനോഹരമീ പ്രകൃതി,
പച്ചപ്പ് നിറഞ്ഞ സുന്ദരീ പ്രകൃതി.
മനുഷ്യരെ ഇതിനെ നശിപ്പിക്കരുതെ,
എത്ര സുന്ദരം എത്ര സുന്ദരം എന്റെ പ്രകൃതി.
മനുഷ്യൻ നശിപ്പിക്കുന്നു പ്രകൃതിയെ,
ദൈവം ശിക്ഷിക്കുന്നു നമ്മളെ.
മാനവരേ ക്രൂരത കാട്ടല്ലേ,
എത്ര സുന്ദരം എത്ര സുന്ദരം എന്റെ പ്രകൃതി.