ബി.എ.എച്ച്.എസ്.ചെറുകുളഞ്ഞി/അക്ഷരവൃക്ഷം/മഹാമാരി
മഹാമാരി
നല്ല മഴയുള്ള ആ രാത്രിയിൽ വെള്ളപുതപ്പിച്ച മൃതദേഹവുമായി എത്തിയ ആ വാഹനം വിജനമായ ശവപ്പറമ്പിൽ നിറുത്തി. ഒട്ടും സമയം കളയാതെ പത്തടിയോളം താഴ്ചയുള്ള കുഴിയിലേയ്ക്ക് അയാളെ പതുക്കെ കിടത്തി. ഒരു ദീർഘനിശ്വാസത്തോടെ കുഴിമൂടി അവർ തിരിഞ്ഞു നടന്നു.അയാൾക്ക് വേണ്ടി കരയാൻ പോലും ആരുമില്ലായിരുന്നു.അനേകം ശരീരങ്ങൾ അവരേയും കാത്ത് ഇനിയും ഇരിക്കുന്നുണ്ടാവും .
|