11:17, 16 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Ranibind(സംവാദം | സംഭാവനകൾ)('{{BoxTop1 | തലക്കെട്ട്= അപ്പു <!-- തലക്കെട്ട് - സമ...' താൾ സൃഷ്ടിച്ചിരിക്കുന്നു)
ഒരു ദിവസം അപ്പുവിന് പനി വന്നു. പനി കൂടിയപ്പോൾ ഡോക്ടറെ കാണിച്ചു. ഡോക്ടർ മരുന്നു തന്നിട്ടു പറഞ്ഞു കൊതുക് കടിച്ചതുകൊണ്ടാകാം പനി വന്നത്. അതുകൊണ്ട് ഇനിയും കൊതുക് വളരാതെ നോക്കണം. വീട്ടിൽ തിരിച്ചെത്തിയ അപ്പു മുറ്റത്തിറങ്ങി ചുറ്റുപാടും നോക്കി. അതാ ചിരട്ടകളിലും പൊട്ടിയ പാത്രങ്ങളിലും വെള്ളം കെട്ടി നിൽക്കുന്നു. ഇതിൽ നിന്നീായിരിക്കും കൊതുക് ഉണ്ടായത്. അവൻ ആ കെട്ടിക്കിടന്ന വെള്ളം മറിച്ചു കളഞ്ഞു. ഇത് നേരത്തേ ചെയ്തിരുന്നെങ്കിൽ പനി വരില്ലായിരുന്നു. അവൻ ഓർത്തു.