ശുചിത്വ ശീലമുള്ളവൻ,
ശുചിത്വ ബോധമുള്ളവൻ,
ഉറച്ച പൗരനായിടും, ഉലകിനു
കരുത്തനും .ഉറക്കം വിട്ടുണരാതെ,
മയക്കം ശീലം വയ്ക്കുവോൻ,
മറന്നിടുന്നു തന്നെയും, തൻ്റെ
ചുറ്റുപാടിനേം. ശുചിത്വം വന്ന
ശിശുവിനും, ഇരുത്തംവന്ന നാടിനും,
പവിത്രമേകിടുന്നതും, ശുചിത്വം
തന്നെ നിശ്ചയം. കേരളത്തെയെന്നു മേ ,
കോമളത്വമാക്കുവാൻ ,കരങ്ങളിൽ
തുടങ്ങണം ശുചിത്വമതിരാവിലെ .
സ്വയത്തിലാരംഭിച്ചത്
ഗ്യഹത്തിൽ വ്യാപാരിച്ചത്
പരത്തിലാകമാനമായ്
പടർന്നു പരിലസിക്കണം.
വാക്കിലല്ല ശുദ്ധി ,
പ്രവർത്തിയാണു വൃത്തി,
വിദ്യാധനം പോലെ,
ശുചിത്വം ശീലമാക്കാം'