22:40, 15 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 42355(സംവാദം | സംഭാവനകൾ)(' {{BoxTop1 | തലക്കെട്ട്= മഹാമാരി <!-- തലക്കെട്ട് - സമചി...' താൾ സൃഷ്ടിച്ചിരിക്കുന്നു)
പോരാടുവാൻ നേരമായിന്നു കൂട്ടരെ
പ്രതിരോധ മാർഗത്തിലൂടെ
കണ്ണി പൊട്ടിക്കാം നമുക്കീ ദുരന്തത്തി -
നലയടികളിൽ നിന്നു മുക്തി നേടാം.
ഒഴിവാക്കിടാം സ്നേഹസന്ദർശനം
നമുക്കൊഴിവാക്കിടാം ഹസ്തദാനം
അല്പകാലം നാം അകന്നിരുന്നാലും
പരിഭവിക്കേണ്ട പിണങ്ങിടേണ്ട.
പരിഹാസരൂപേണ കരുതലില്ലാതെ നടക്കുന്ന
സോദരെ കേട്ടുകൊൾക
നിങ്ങൾ തകർക്കുന്നതൊരു ജീ വ നല്ല
ഒരു ജനതയെ തന്നെയല്ലേ !
ആരോഗ്യരക്ഷയ്ക്കു നൽകും നിർദ്ദേശങ്ങൾ
പാലിച്ചിടാം മടിക്കാതെ
ആശ്വാസമേകുന്ന ശുഭവാർത്ത കേൾക്കാൻ
ഒരു മനസ്സോടെ ശ്രമിക്കാം.
ജാഗ്രതയോടെ ശുചിത്വ ബോധത്തോടെ
മുന്നേറിടാം ഭയക്കാതെ
ശ്രദ്ധയോടീ നാളുകൾ സമർപ്പിക്കാം
ഈ ലോകനന്മയ്ക്ക് വേണ്ടി!