വിജനമാം വീഥി വിതയ്ക്കുന്നു ഭീതി വിളമ്പുന്നു രോഗം വൈറസ് - പുലമ്പുന്നു ലോകം സ്വപ്നങ്ങൾ ഒക്കെ തകർത്തു മുന്നേറുന്നു സകലതും നിശബദ്ധമായി കീഴടങ്ങീടുന്നു സകലബന്ധങ്ങൾക്കും വിലങ്ങു വീഴുന്നു സകലരും അകലത്തു മാറി നീന്നീടുന്നു കുതിച്ചുപാഞ്ഞീടുന്ന തീവണ്ടി പോലും ചരിത്രത്തിലാദ്യമായി വിശ്രമിച്ചീടുന്നു കുറ്റൻ ചിറകുവിരുത്തി പറക്കുന്ന വിമാനങ്ങളൊക്കെയും മണ്ണിലുറങ്ങുന്നു ലോകത്തെ മൊത്തത്തിൽ ലോക്ക്ഡൗണാക്കി ലൗകികജീവിതം തകരാറിലാക്കി കോവിഡ് ബാധയേൽക്കാതിരിക്കാൻ കൈകൾ പലവട്ടം കഴുകുന്നീ ലോകം പനിയും ചുമയും ശ്രദ്ധിക്കവേണം പലവട്ടം കൈകൾ കഴുക വേണം അകന്നു നിന്നീടണം അമ്മയിൽ നിന്നുപോലും അകറ്റാം തുരത്താം പ്രതിരോധത്തിലൂടെ പലവ്യാധി പലരോഗ പീഡകൾ നമ്മെ പലവട്ടം വന്നു ഭയപ്പെടുത്തിയെങ്കിലും തോറ്റില്ല നമ്മൾ തോൽക്കില്ല നമ്മൾ മറികടന്നീടും നമ്മളീ മഹാമാരിയേയും