ഗവൺമെൻറ്. എച്ച്.എസ്.എസ് മാരായമുട്ടം/അക്ഷരവൃക്ഷം/വികൃതിക്കാരൻ ബിജു
<
വികൃതിക്കാരൻ ബിച്ചു
ഒരിടത്തൊരിടത്ത് ബിച്ചു എന്ന് പേരുള്ള ഒരു കരടിക്കുട്ടൻ താമസിച്ചിരുന്നു. വലിയ വികൃതി ആയിരുന്നു അവൻ. അച്ഛനുമമ്മയും പറഞ്ഞാലൊന്നും അവൻ കേൾക്കില്ല. ഒരു ദിവസം ബിച്ചു തനിടെ നടക്കാനിറങ്ങി. അപ്പോഴതാ വലിയൊരു തേൻകൂട്.ബിച്ചു മരത്തിൽ കയറി തേൻ മുഴുവനും അകത്താക്കി. അപ്പോഴാണ് അടുത്തൊരു മരത്തിൽ അവൻ മറ്റൊരു തേൻകൂട് കണ്ടത്. 'ഓ...വയറ് നിറഞ്ഞു. മരം കയറാനും വയ്യ. അതിനൊരു ഏറ് കൊടുക്കാം. ബിച്ചു തേൻകൂടിന് നേരെ ഒറ്റ ഏറ്. അത് കണ്ട കുഞ്ചൻ കുരങ്ങൻ പറഞ്ഞു, വേണ്ട വേണ്ട.. അതിൽ നിറയെ തേനീച്ചകളുണ്ട്.വികൃതിയായ ബിച്ചുവുണ്ടോ ഇത് വല്ലതും കേൾക്കുന്നു. അവൻ പ്ന്നെയം തേൻകൂടിന് നേരേ എറിഞ്ഞു. പെട്ടെന്ന് ഒരു ശബ്‌ദം.... സ്....സ്.....സ്..... തേൻകൂടിനെ പൊതിഞ്ഞിരുന്ന തേനീച്ചകൾ കൂട്ടത്തോടെ പറന്ന് വന്നു. ബിച്ചു ഓടെടാ , ഓട്ടം....... പിന്നീടൊരികികലും അവൻ വികൃതി കാട്ടിയിട്ടില്ല.
സാങ്കേതിക പരിശോധന - Sathish.ss തീയ്യതി: 15/ 04/ 2020 >> രചനാവിഭാഗം - {{{തരം}}} |