16:55, 13 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 42054(സംവാദം | സംഭാവനകൾ)(' {{BoxTop1 | തലക്കെട്ട്= മനൂഷ്യാ നീ ഉണരു <!-- തലക്കെ...' താൾ സൃഷ്ടിച്ചിരിക്കുന്നു)
മനുഷ്യൻ പ്രകൃതിയിൽ നിന്ന് വിഭിന്നനാണെന്നുള്ള സങ്കൽപ്പമാണ് പ്രകൃതിയും മനുഷ്യനും തമ്മിലുള്ള വിവേചനത്തിന് നിദാനം. മനുഷ്യൻ പ്രകൃതിയുടെ അംശമാണ് അവ രണ്ടും ഒരേ ശക്തിയുടെ സൃഷ്ടികളാണ് പ്രകൃതി ഇല്ലെങ്കിൽ മനുഷ്യന് നിലനിൽപ്പില്ല. ഈ പ്രപഞ്ചത്തിൽ ഒരുപാട് ജീവിവർഗങ്ങൾ ഉണ്ട്. അതിൽ മനുഷ്യനൊഴികെ മറ്റേതെങ്കിലും ഒന്നിന് വംശനാശം സംഭവിച്ചാൽ പ്രകൃതിയിലെ സന്തുലിതാവസ്ഥ നഷ്ടപ്പെടും , പ്രകൃതി നശിക്കും, അതുവഴി മനുഷ്യനും ഒരുപാട് പ്രശ്നങ്ങൾ ഉണ്ടാകും. പക്ഷേ മനുഷ്യൻ എന്ന വർഗ്ഗം ഇല്ലാതായാൽ മറ്റ് ജീവജാലങ്ങളെല്ലാം തന്നെയും വളരെ സന്തോഷമായി ജീവിക്കും. മനുഷ്യൻ എന്ന വർഗ്ഗം ഉണ്ടായിരുന്നില്ല എങ്കിൽ പ്രകൃതിക്ക് ഒരുവിധ കുഴപ്പങ്ങളോ മാറ്റങ്ങളോ സംഭവിക്കുകയില്ലായിരുന്നു. മനുഷ്യനും മറ്റു ജീവജാലങ്ങളും എല്ലാം തന്നെ ഭൂമിയുടെ ഉപരിതലത്തിൽ കോടിക്കണക്കിന് വർഷങ്ങളുടെ പരിണാമത്തിന്റെ ഫലമായി ഉരുത്തിരിഞ്ഞ ജീവിവർഗ്ഗങ്ങൾ ആണ്. കുരങ്ങുകളിൽ നിന്ന് പരിണാമം സംഭവിച്ച് ഉണ്ടായെന്ന് പറയപ്പെടുന്നവരാണ് മനുഷ്യർ. എന്നാൽ ആ കുരങ്ങുകൾക്ക് പോലും മനുഷ്യ വർഗ്ഗത്തോട് അറപ്പും വെറുപ്പുമാണ് .
മനുഷ്യവർഗ്ഗത്തെ ഇത്ര അറപ്പോടെ ജീവജാലങ്ങളും പ്രകൃതിയും കാണുന്നതിൽ കാരണമുണ്ട്. മനുഷ്യൻ എന്ന രാക്ഷസൻ ഈ ഭൂമിയിൽ ഒരു ജീവിവർഗത്തെയും ജീവിക്കാൻ അനുവദിക്കുന്നില്ല. എല്ലാത്തിനെയും കൊന്നൊടുക്കി മനുഷ്യൻ അവരുടെ വാസസ്ഥലം പോലും കൈയേറുകയാണ്. അവൻറെ സുഖ സന്തോഷങ്ങൾക്ക് വേണ്ടി പ്രകൃതിയെ മനുഷ്യൻ വളരെയധികമാണ് ചൂഷണം ചെയ്യുന്നത്. മരങ്ങൾ വെട്ടി നശിപ്പിച്ചും മറ്റും പ്രകൃതിയെ നശിപ്പിക്കുന്നു ആ രാക്ഷസൻ. സഹന പരിധിക്കപ്പുറം ആകുമ്പോൾ പ്രകൃതിയും പ്രതികരിക്കും. പ്രളയമായും സുനാമിയായും ഭൂചലനമായും എന്തിന് നിപയായും കൊറോണയായും വരെ പ്രകൃതി പ്രതികരിക്കുന്നു. നമ്മുടെ കേരളം പോലും പ്രകൃതിയുടെ ഈ പ്രതികരണങ്ങൾക്ക് വരെ പ്രകൃതി പ്രതികരിക്കുന്നു
നമ്മുടെ കേരളം പോലും പ്രകൃതിയുടെ ഈ പ്രതികരണങ്ങൾക്ക് സാക്ഷ്യം വഹിച്ചിട്ടുണ്ട്.
2018 ലും 2019ലും ഉണ്ടായ പ്രളയം 2018 പെയ്തൊഴിഞ്ഞ നിപയും 2019 അവസാനം പിറവിയെടുത്തു 2020 ലും തുടർന്നുകൊണ്ടിരിക്കുന്ന കൊറോണയും സമീപ കാലയളവിൽ നാം കണ്ട ഉദാഹരണങ്ങളാണ് ,പ്രളയം നൂറുകണക്കിന് ജീവൻ വിഴുങ്ങിയപ്പോൾ നിപ്പാ 17 ജീവനെടുത്തു .എന്നാൽ ലോകമാകെ പടർന്നു പിടിച്ചിരിക്കുന്ന കൊറോണ എന്ന മഹാമാരി പതിനായിരക്കണക്കിന് ജീവനുകളാണ് പൊലിച്ചത് .
കൊറോണ എന്നത് വെറും ഒരു ചെറിയ വൈറസാണ്. മനുഷ്യൻറെ നഖത്തുമ്പിന്റെ വലിപ്പം പോലും ഇല്ലാത്തത്, എന്നാൽ ഈ കുഞ്ഞനിൽ ഒരാൾ മതി മനുഷ്യജീവൻ നഷ്ടപ്പെടുത്താൻ. താൻ മാത്രമാണ് ഈ ലോകത്തിൽ ഏറ്റവും വലുത് എന്ന അഹങ്കാരത്തിന്റെ അന്ധകാരത്തിൽ കഴിയുന്ന മനുഷ്യന് ഒരു വലിയ പാഠമാണ് ഇതു പോലുള്ള വൈറസുകൾ. ഇതിലും അതിശക്തമായ വൈറസുകൾ മനുഷ്യന്റെ ജീവന് ഭീഷണിയായി ഭൂമിയിൽ പിറവി എടുത്തേക്കാം ഈ വസ്തുത നാം മനുഷ്യർ ഓർക്കേണ്ടി യിരിക്കുന്നു .
ഭൂമിയിലെ ഭൂമിയിലെ ഒട്ടുമിക്ക വൈറസുകളും മൃഗങ്ങളിൽ നിന്ന് മനുഷ്യനിലേക്ക് പകരുന്നവയാണ്. ഇതിൽ ഭൂരിഭാഗവും വന്യ മൃഗങ്ങളിൽ നിന്നാണ് മനുഷ്യനിലേക്ക് പകരുന്നത് എന്നത് ഒരു വസ്തുതയാണ്. നാം മനുഷ്യർ കാടുകളൊക്കെ വെട്ടി നശിപ്പിച്ചു വന്യ മൃഗങ്ങളുടെ ഒക്കെ വാസ സ്ഥലങ്ങൾ കൈയേറുമ്പോൾ അവ മനുഷ്യന്റെ വാസ- സ്ഥലത്തേക്ക് കുടിയേറുന്നു. ഇതുവഴി അവയുടെ ശരീരത്തിൽ ഉണ്ടായേക്കാവുന്ന വൈറസ് മനുഷ്യരിലേക്ക് എത്തുകയും അങ്ങനെ നാം മനുഷ്യൻ നാശത്തിലേക്ക് നീങ്ങുകയും ചെയ്യുന്നു. ഇതിനുദാഹരണമാണ് ഉദാഹരണങ്ങളാണ് നിപയും കൊറോണയും പോലുള്ള മഹാമാരികൾ .
പ്രകൃതിയെ നാം സംരക്ഷിക്കേണ്ടത് വളരെയധികം അനിവാര്യമാണ്
കാലം കഴിയും തോറും കോൺക്രീറ്റ് കെട്ടിടങ്ങളുടെ എണ്ണം ഏറുകയാണ് ആ കെട്ടിടങ്ങളിൽ മിക്കതും പണിയുന്നത് ചിലപ്പോൾ ഒരു വയൽ നികത്തിയോ അല്ലെങ്കിൽ ഒരു മരം വെട്ടിയോ ഒക്കെയാവാം. ഒരു മരം വെട്ടിമാറ്റുമ്പോൾ മറ്റൊരു മരം നട്ടുപിടിപ്പിക്കണം എന്നത് ഒട്ടു മിക്കപേരും പറയുന്ന വാചകമാണ്, അത് പ്രാവർത്തികമാക്കാൻ നാം പലരും മറന്നു പോകുന്നു അത് മാറണം, നാം മാറണം. സ്കൂൾ കുട്ടികളാണ് നാളത്തെ ഇന്ത്യയിലെ പൗരന്മാർ. അവർക്ക് ഉചിതമായ ബോധവൽക്കരണ ക്ലാസുകളും മറ്റും നൽകണം . സ്കൂൾ വഴി വിവിധ പദ്ധതികളിലൂടെ മരത്തൈകൾ കുട്ടികൾക്ക് നൽകുന്നുണ്ടെങ്കിലും അത് കൃത്യമായി പരി പാലിക്കപ്പെടുന്നില്ല. ആ അവസ്ഥകൾ ഒക്കെ മാറേണ്ടിയിരിക്കുന്നു. നാം ബോധവാന്മാരാകേണ്ടിയിരിക്കുന്നു. മരങ്ങളെ മാത്രമല്ല ജലസ്രോതസ്സുകളെയും നാം സംരക്ഷിക്കേണ്ടത് അനിവാര്യമാണ്. കാടുകളിലൂടെയും മറ്റും ഒഴുകുന്ന ജലസ്രോതസ്സുകളുടെ സ്വാഭാവിക ഒഴുക്കിനെ നാം തടയാൻ പാടില്ല അതിനെ ഒഴുകാൻ അനുവദിക്കണം പ്ലാസ്റ്റിക് പോലുള്ള ദോഷകരമായ മറ്റു വസ്തുക്കളാൽ ജലത്തേയും മണ്ണിനെയും വായുവിനെയും നാം മലിനമാക്കാൻ പാടില്ല. ഇതുപോലെ നാം പരിസര ശുചിത്വവും അതോടൊപ്പം വ്യക്തി ശുചിത്വവും പാലിച്ചാൽ ഏത് രോഗാണുവിനെയും നമുക്ക് പ്രതിരോധിക്കുവാനും നശിപ്പിക്കുവാനും നശിപ്പിക്കാനും കഴിയും.
മനുഷ്യർ മനുഷ്യർ ഭൂമിക്കും അപ്പുറം സഞ്ചരിച്ചു .
ശാസ്ത്രം ഇത്രയും പുരോഗമിച്ചിട്ടും ഈ നിസ്സാരകാര്യങ്ങൾ നാമെന്തു മനസ്സിലാക്കുന്നില്ല ? അതെ നാം ഉണരേണ്ടിയിരിക്കുന്നു, പ്രശസ്ത മലയാള സാഹിത്യകാരൻ വൈക്കം മുഹമ്മദ് ബഷീർ പറഞ്ഞതുപോലെ ഈ ഭൂമിയുടെ അവകാശികൾ നാം മനുഷ്യർ മാത്രമല്ല. ഒരു ഉറുമ്പിന് പോലും ഇവിടെ ജീവിക്കുവാൻ അവകാശമുണ്ട്. അതുകൊണ്ട് തന്നെ ഇനിയെങ്കിലും നാം ബോധവാൻമാരാകേണം. പ്രകൃതി നമുക്ക് നൽകിയിട്ടുള്ളതിനുള്ളിൽ നിന്നുകൊണ്ട് നാം സന്തോഷ പൂർവ്വം ജീവിക്കണം. അങ്ങനെ നാം ചിന്തിച്ച് പ്രവർത്തിക്കുകയാണെങ്കിൽ ഒരു വൈറസിനും നമ്മെ നശിപ്പിക്കാനാവില്ല .