എൽപി.എസ്, വേങ്കോട്/അക്ഷരവൃക്ഷം/കൊറോണ വൈറസ്
കൊറോണ വൈറസ്
ഞാൻ കൊറോണ വൈറസ്. ഞാൻ മോശ ക്കാരൻ അല്ലയെന്ന് മനസ്സിലായല്ലോ.ഞാൻ നിങ്ങളുടെ ശരീരത്തിൽ കയറിയാൽ നിങ്ങൾക്ക് ചൂട്,ജലദോഷം,തൊണ്ടവേദന,ചുമ,ശ്വാസ തടസ്സം എന്നിവയുണ്ടാകും.എന്നെ പൂർണമായി നശിപ്പിക്കാൻ ആർക്കും ഇതുവരെ കഴിഞ്ഞിട്ടില്ല.ഞാൻ കേരളത്തിൽ എത്തിയത് ചൈനയിൽ നിന്നും വന്ന ഒരു വിദ്യാർത്ഥിനിയുടെ കൂടെയാണ്.എന്നെ നശിപ്പിക്കാൻ ഇന്ത്യയിൽ ഉള്ളവർ പഠിച്ച പണി പതിനെട്ടും നോക്കി.സ്കൂളുകൾ,കടകമ്പോളങ്ങൾ,ഓഫീസുകൾ എല്ലാം അടച്ചു വീട്ടിലിരിപ്പായി.ഈ അടച്ചു പൂട്ടലിന് ഒരു ഓമനപ്പേര് ഇട്ടു.' ലോക്ക് ഡൗണ്'.എന്നിട്ടും ഞാൻ വെറുതെ ഇരിക്കുമോ? ദിവസവും രോഗികളെ ഞാൻ സൃഷ്ടിക്കുന്നു.എങ്കിലും പറയാതെ വയ്യ കേരളീയരെ നിങ്ങള് മിടുക്കരാണ്. ഞാൻ അമേരിക്കയിലും ഇറ്റലി യിലും സ്പെയിനിൽ ഉം കുറച്ചു കൂടി കറങ്ങി പൊയ്‌ക്കൊള്ളാം.ഇനി എന്നെ നിങ്ങള് വരുത്തല്ലെ.എന്റെ ഒരു അപേക്ഷയാണ്.
|