വ്യക്തി ശുചിത്വം നാടിന്റെ നന്മയ്ക്ക്
2019 ൽ മഹാപ്രളയത്തിലുണ്ടായ ദുരന്തം കേരളത്തെ തളർത്തിയപ്പോൾ പ്രളയത്തിന്റെ ബാക്കി പത്രമായ മഹാരോഗത്തിൽ നിന്ന് കേരളത്തെ രക്ഷിച്ചത് നമ്മുടെ വ്യക്തിശുചിത്വവും പരിസരശുചിത്വവും ആണ്.2020 ൽ ഇതാ കോവിഡ്19 എന്ന വയറസ് മാനവരാശിയെ വിറപ്പിച്ച്കൊണ്ട് ലോകത് ആകമാനം നാശം വിതറിയിരിക്കുന്നു.സാമുഹിക അകലം,വ്യക്തി ശുചിത്വം, ഇവപാലിച്ച് കേരളജനത ഈ വയറസിെനതിരെയുള്ള പോരാട്ടത്തിൽ വിജയം വരിച്ചുകൊണ്ടിരിക്കുന്നു.ആരോഗ്യ സംരക്ഷണത്തിന്റെ ആദ്യപടിയാണ് ശുചിത്വം.വ്യക്തിശുചിത്വത്തിൽ പ്രധാനമായവയാണ് ദിവസവുംകുളിക്കുക,പല്ലുതേയ്ക്കുക,അലക്കിയ വസ്ത്രം ധരിക്കുക,നഖം ,മുടി ഇവ സമയാസമയങ്ങളിൽ വെട്ടുക മുതലായവ.പരിസരശുചിത്വം രോഗം വരാതിരിക്കുന്നതിന് പ്രധാനം ആണ്.ചപ്പു ചവറുകൾ ശരിയായരീതിയിൽ നിർമാർജ്ജനം ചെയ്യുക,കൊതുക് വളരാനുള്ള സാഹചര്യം ഒഴിവാക്കുക.പൊതു ഇടങ്ങളിൽ മലമൂത്രവിസർജനം നടത്താതിരിക്കുക.ശുചിത്വവും ആയിബന്ധപ്പെട്ട് നിലവിലുള്ള നിയമങ്ങൾ പാലിക്കുക തുടങ്ങിയവ പാലിച്ചാൽ ഒരു പരധിവരെ രോഗങ്ങൾ നമുക്ക് അകറ്റി നിർത്താം.ആരോഗ്യമുള്ള ജനതയാണ് ഏതൊരു രാജ്യത്തിന്റയും സമ്പത്ത്.
സാങ്കേതിക പരിശോധന - Kannans തീയ്യതി: 14/ 04/ 2020 >> രചനാവിഭാഗം - {{{തരം}}}
[[Category:അക്ഷരവൃക്ഷം 2020 പദ്ധതിയിൽ പരിശോധിച്ച {{{തരം}}}]]
|