14:55, 15 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 42023(സംവാദം | സംഭാവനകൾ)('{{BoxTop1 | തലക്കെട്ട്= ഒരുകൊറോണക്കാലത്തിന്റെ ഓർമയ...' താൾ സൃഷ്ടിച്ചിരിക്കുന്നു)
കോറോണ വന്നു പിടിച്ച നാളിൽ,
കൂട്ടുകാരില്ലാതെയൊറ്റക്കു ഞാനന്ന്
വീട്ടിലിരുന്നു കളിച്ചു മടുത്ത കാലം.
മുറ്റത്തിറങ്ങികിളികളോടും
വഴിതെറ്റി വന്നൊരാ പൂച്ചയോടും
ഒത്തിരി കിന്നാരം ചൊല്ലി ഞാനും.
പൂവാക പൂത്തൊരു മുറ്റത്തിനപ്പുറം
തല നീട്ടി നിന്നൊരാ പുൽനാമ്പു നീക്കി ഞാൻ,
കുഞ്ഞു കൃഷിക്കായി യൊരുക്കീയിടം.
ചപ്പും കരിയില കൊത്തുകളും മൊത്തമൊരുക്കി മെല്ലെ
പയർ മണിയൊന്നു വിതച്ചീടുവാൻ
വീടിന്റെ വൃത്തിയും നാടിന്റെ ശുദ്ധിയും
പറയുവാനെത്തും
കൊറോണക്കാലമേ....
മറക്കില്ല നിന്നെ മരിക്കുവോളം